Posted On
date_range Updated On
date_range വിമാനമുടക്കം അവസാനിക്കുന്നില്ല; ചൊവ്വാഴ്ചത്തെ ദോഹയിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കി
ദോഹ: കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ദോഹയിലേക്കുള്ള ചൊവ്വാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 9.35ന് കോഴിക്കോട് നിന്നുള്ള ഐ.എക്സ് 375 വിമാനവും, വൈകുന്നേരം 5.45 കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 773 വിമാനവുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. നേരത്തെ ഷെഡ്യൂൾ ചെയ്ത ശേഷമായിരുന്നു വിമാനങ്ങൾ സർവീസ് റദ്ദാക്കിയത്.
ഇതോടെ, ഉച്ച 12.35ന്റെ ദോഹ- കോഴിക്കോട്, രാത്രി 8.50നുള്ള ദോഹ-കണ്ണൂർ സർവീസും മുടങ്ങി. തിങ്കളാഴ്ചയും കോഴിക്കോട്-ദോഹ, കൊച്ചി-ദോഹ സർവീസുകൾ മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.