റിയാദിൽ നടന്ന ജി.സി.സി മനുഷ്യാവകാശ സ്ഥാപനങ്ങളുടെ യോഗം
ദോഹ: മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ജി.സി.സി രാജ്യങ്ങൾ വലിയ മുന്നേറ്റവും അന്താരാഷ്ട്ര വികസന സൂചകങ്ങളിൽ ഉയർന്ന സ്ഥാനങ്ങളും നേടിയതായി ജി.സി.സി രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. റിയാദിൽ നടന്ന മനുഷ്യാവകാശ ചുമതലയുള്ള ജി.സി.സി സർക്കാർ സ്ഥാപനങ്ങളുടെ 19ാമത് യോഗത്തിൽ മനുഷ്യാവകാശ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡയറക്ടർ സാറ അബ്ദുല്ല അൽ സാദിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധിസംഘം പങ്കെടുത്തു.
2023-25ലെ ജി.സി.സി മനുഷ്യാവകാശ തന്ത്രം കൈവരിക്കുന്നതിനും മനുഷ്യാവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അംഗങ്ങൾക്കിടയിൽ സംയുക്ത സഹകരണവും ഏകോപനവും ഉറപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി മേഖലകളിൽ സ്ത്രീ ശാക്തീകരണം, യുവാക്കളെ പിന്തുണക്കൽ, കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തൽ, വയോജനങ്ങളുടെയും വികലാംഗരുടെയും പങ്ക് പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ജി.സി.സി രാജ്യങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.സാറ അബ്ദുല്ല അൽ സാദിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധിസംഘം യോഗത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.