ദോഹ: വഴിവാണിഭക്കാർക്ക് കൂടുതൽ പുതിയ വ്യാപാര അവസരങ്ങളുമായി സാമ്പത്തിക വാണിജ്യമന്ത്രാലയം. സ്വകാര്യമേഖലക്ക് കൂടുതൽ പിന്തുണ നൽകൽ, വഴിവാണിഭക്കാരുടെ പ്രവർത്തനാനുമതി എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ സംരംഭങ്ങൾ കൂടുതൽ വിപുലമാക്കുന്നതിെൻറ ഭാഗമാണിത്. എണ്ണയിതര വിപണിയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യമാണ്.രണ്ട് വിഭാഗങ്ങളായാണ് മന്ത്രാലയം ഇതിനെ തരംതിരിച്ചിരിക്കുന്നത്. മൊബൈൽ േട്രാളികളിലൂടെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപനയാണ് ഒന്നാമത്തേത്. ഈ വിഭാഗത്തിൽ പെട്ട രണ്ട് േട്രാളി കച്ചവടക്കാർ തമ്മിലുള്ള അകലം 20 മീറ്ററിൽ കുറയാൻ പാടില്ല. മറ്റൊന്ന് ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിച്ച സ്ഥിരം സ്വഭാവമുള്ള േട്രാളിയാണ്. ഇത്തരത്തിൽ വിൽപന നടത്തുന്ന വാഹനങ്ങൾക്ക് രണ്ട് മീറ്റർ നീളം മാത്രമാണ് ഉണ്ടായിരിക്കേണ്ടത്. വീതി 1.5 മീറ്ററിൽ കൂടാനും പാടില്ല. ഭക്ഷ്യവസ്തുക്കളും പഴം പച്ചക്കറികളും ഈ വാഹനങ്ങളിലൂടെ വിൽപന നടത്താൻ സാധിക്കും. ഒരേ സ്പോൺസർഷിപ്പിലാണ് രണ്ട് തൊഴിലാളികൾ ജോലി ചെയ്യുന്നതെങ്കിൽ രണ്ട് പേർക്കും വ്യത്യസ്ത ലൈസൻസ് ഉണ്ടാകണം. ഇത്തരം കച്ചവടസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്പോൺസറുടെ അനുമതി എന്നിവ നിർബന്ധമായും ഉണ്ടാകണം. ഒരു സ്ഥലത്ത് സ്ഥാപിച്ചാണ് കച്ചവടം ചെയ്യുന്നതെങ്കിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി വാങ്ങിയിരിക്കണം. ഇൻറർസെക്ഷനുകളുടെ അടുത്തോ, പ്രധാന നിരത്തുകളിലോ ഇത്തരം തെരുവ് കച്ചവട കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മന്ത്രാലയം അനുവദിക്കുന്നില്ല. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനും േട്രാളി കച്ചവടം കാരണമാകരുതെന്നും മന്ത്രാലയം നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.