ഗ്രാൻഡ്​ മാൾ ഹൈപ്പർമാർക്കറ്റിലെ മാംഗോ ഫെസ്റ്റ്​ റീജ്യനൽ ഡയറക്ടർ അഷ്​റഫ്​ ചിറക്കൽ ഉദ്​ഘാടനം ചെയ്യുന്നു 

ഗ്രാൻഡ് മാളിൽ മാംഗോ ഫെസ്റ്റിന് തുടക്കം

ദോഹ: മധുരമൂറുന്ന മാമ്പഴങ്ങളും, മാമ്പഴ വിഭവങ്ങളുമായി ഗ്രാൻഡ് മാളിൽ 'മാംഗോ ഫെസ്റ്റിന്' തുടക്കമായി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത രുചികളിലെ മാമ്പഴങ്ങളുടെ വിപുലമായ ശേഖരമാണ് 'മാംഗോ ഫെസ്റ്റിൽ' ഒരുക്കിയിരിക്കുന്നത്.

ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാർക്കറ്റിങ് മാനേജർ വിപിൻ കുമാർ, അഡ്മിൻ മാനേജർ നിധിൻ, ഗ്രാൻഡ്മാൾ മികൈനീസ് മാനേജർ ഷെരീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

12 രാജ്യങ്ങളിൽനിന്നുള്ള മാമ്പഴങ്ങൾ ഉപഭോക്താക്കൾക്കായി എത്തിച്ചിട്ടുണ്ടെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. പ്രവാസികൾക്ക് ഗൃഹാതുരത്വം പകരുന്ന രുചിയോടെ നാടൻ മാമ്പഴങ്ങളുടെ ശേഖരം മുതൽ വിദേശത്തുനിന്നുള്ളവയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചവരെ പ്രമോഷൻ തുടരുമെന്നും അഷ്റഫ് ചിറക്കൽ അറിയിച്ചു.

ഇന്ത്യയില്‍നിന്നുള്ള മാങ്ങകളുടെ വൈവിധ്യംതന്നെയാണ് മാംഗോ ഫെസ്റ്റിന്റെ ആകര്‍ഷണം. മല്ലിക, മല്‍ഗോവ, നീലം, അല്‍ഫോന്‍സോ എന്നിവയ്ക്കൊപ്പം രുചിയൂറുന്ന നാടന്‍ മാമ്പഴങ്ങളും ഏറെയുണ്ട്. സിന്ദൂരം, ബദാമി, റുമേനിയ, തോട്ടപുരി, പച്ച മാമ്പഴം എന്നിവയുമുണ്ട്. മധുര പലഹാരങ്ങൾ, അച്ചാറുകൾ, കറികൾ, കേക്ക്, സ്മൂത്തികൾ, ജ്യൂസ് തുടങ്ങിയ രൂപത്തിൽ മാമ്പഴ വിഭവങ്ങളുണ്ട്.

പാകിസ്താൻ, ഇന്ത്യ, ബ്രസീൽ, കെനിയ, യുഗാണ്ട, കൊളംബിയ, തായ്‌ലൻഡ് എന്നി രാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ ഗ്രാൻഡ്മാളിന്റെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാംഗോ ഫെസ്റ്റിന്റെ ഭാഗമായി രുചിയൂറുന്ന മാമ്പഴങ്ങള്‍ ഉപഭോക്തക്കള്‍ക്ക് ലഭിക്കും. 

Tags:    
News Summary - Start of Mango Fest at Grand Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.