അൽ ദുഹൈൽ താരങ്ങളുടെ ആഹ്ലാദം
Posted On
date_range Updated On
date_range സ്റ്റാർസ് ലീഗ്: ദുഹൈലിന് ജയം
ദോഹ: ഖത്തർ എക്സ്പോ സ്റ്റാർസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം വാരത്തിലെ പോരാട്ടത്തിൽ അൽ ദുഹൈലിനും അൽ റയ്യാനും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ലീഗ് ജേതാക്കളായ ദുഹൈൽ 4-1നാണ് മുഐതറിനെ തോൽപിച്ചത്. മറ്റൊരു മത്സരത്തിൽ അൽ റയ്യാൻ 1-0ത്തിന് ഖത്തർ എസ്.സിയെയും വീഴ്ത്തി. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദുഹൈലിനുവേണ്ടി മൈകൽ ഒലുങ്ക ഇരട്ട ഗോളുകൾ നേടി. ഇബ്രഹിമ ഡിയാലോ, ഇസാക് ലിഹാജി എന്നിവർ ഓരോ ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.