?????? ???????????? ????? ?????? ??? ?????????? ???????

സ്റ്റാര്‍സ് ലീഗ്: സാവിയുടെ ഗോളില്‍ അല്‍ സദ്ദ്; തലപ്പത്ത് അല്‍ ജെയ്ഷ് തന്നെ

ദോഹ: സ്പാനിഷ് സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസ് നേടിയ ഏക ഗോളിന് അല്‍ഖോറിനെ പരാജയപ്പെടുത്തി  ‘സദ്ദ് ക്ളബി’ന്‍െറ ജൈത്രയാത്ര തുടരുന്നു. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന സ്റ്റാര്‍സ് ലീഗിലെ ഒമ്പതാം റൗണ്ട് പോരാട്ടത്തിലാണ് ‘സദ്ദ് ’ ‘അല്‍ഖോര്‍ ക്ളബി’നെപരാജയപ്പെടുത്തിയത്. ലീഗില്‍ ആറാം ജയത്തോടെ ‘സദ്ദ്’  മൂന്നാം സ്ഥാനത്തത്തെി. ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയന്‍റാണ് ‘സദ്ദി’ന്‍െറ സമ്പാദ്യം. ഇതേ പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ‘ലഖ്വിയ’യുമായി ഗോള്‍ വ്യത്യാസത്തിലാണ് ‘സദ്ദ് ’ മൂന്നിലത്തെിയത്. ‘അല്‍ ജെയ്ഷ് ക്ളബാ’ണ് ഒന്നാം സ്ഥാനത്ത്. 
‘അല്‍ഖോറി’നെതിരായ ജയം അടുത്ത ബുധനാഴ്ച നടക്കുന്ന ഖത്തര്‍ ക്ളാസിക്കോ മത്സരത്തില്‍ ‘സദ്ദി’ന് ആത്മവിശ്വാസം കൂട്ടും. ലീഗില്‍ ഇതുവരെ പരാജയമറിയാതെ മുന്നേറുന്ന ‘സദ്ദി’നായി 51ാം മിനുട്ടിലാണ് സാവിയുടെ വിജയഗോള്‍ പിറന്നത്. രണ്ട് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമായി പത്താം സ്ഥാനത്താണ് അല്‍ ഖോര്‍. 
അതേസമയം, ഹമദ് ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ‘അല്‍ അഹ്ലി’ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്‍െറ ജയത്തോടെ ‘അല്‍ ജെയ്ഷ് ’ലീഗിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ജയമാണ് ‘അല്‍ ജെയ്ഷ് ’ നേടിയത്. 
എട്ട് ജയവും ഒരു സമനിലയുമായി അജയ്യരായി കുതിക്കുന്ന ‘അല്‍ ജെയ്ഷി’ന് 25 പോയന്‍റാണുള്ളത്. രണ്ട് ജയവും മൂന്ന് സമനിലയുമായി ലീഗില്‍ ഒമ്പത് പോയന്‍റുമായി എട്ടാം സ്ഥാനത്താണ് ‘അല്‍ അഹ്ലി’. മറ്റു മത്സരങ്ങളില്‍ ‘ലഖ്വിയ’ എതിരില്ലാത്ത മൂന്ന് ഗോളിന് ‘സൈലിയ’യെയും ഉംസലാല്‍ രണ്ട് ഗോളിന് ‘മൈദറി’നെയും പരാജയപ്പെടുത്തിയപ്പോള്‍ ‘അല്‍ അറബി’യും ‘വക്റ’യും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
Tags:    
News Summary - Stars leag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.