ദോഹ: അന്തരിച്ച പ്രമുഖ ഇറാഖി–ബ്രിട്ടീഷ് വാസ്തുശിൽപിയായ സഹ അൽ ഹദീദിെൻറ കരവിരുതിനാൽ രൂപരേഖ തയ്യാറാക്കപ്പെട്ട അൽ വക്റ സ്റ്റേഡിയത്തിെൻറ നിർമ്മാണം വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി. 575 മില്യൻ ഡോളർ ചെലവിട്ട് 40000 പേർക്കിരിക്കാവുന്ന വക്റ സ്റ്റേഡിയം ഈ വർഷം പൂർത്തിയാകുന്ന രണ്ട് സ്റ്റേഡിയങ്ങളിലൊന്നാണ്. അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. 60000 ആണ് അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ ഇരിപ്പിടശേഷി.
ലോകകപ്പ് പദ്ധതികൾക്കായി ആഴ്ചയിൽ 550 മില്യൻ ഡോളറാണ് ഖത്തർ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്. ലോകകപ്പിനിനിയും നാല് വർഷങ്ങൾ ബാക്കിയിരിക്കെ, ഏഴ് സ്റ്റേഡിയങ്ങളുടെ നിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കഴിഞ്ഞ വർഷം മെയ് മാസത്തിൽ അമീർ ശൈഖ ്തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ചിരുന്നു. അടുത്ത വർഷം ഖത്തർ ആതിഥ്യം വഹിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ വേദി കൂടിയാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയം.
ഈ വർഷത്തോടെ അൽ വക്റ സ്റ്റേഡിയം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റേഡിയം െപ്രാജക്ട് മാനേജർ ഥാനി അൽ സർറാ പറഞ്ഞു. സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണമാണ് ഭാവിയിലെ വൻപ്രവൃത്തി. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന പാരമ്പര്യ പായ്ക്കപ്പലിെൻറ പായ് രൂപത്തിലാണ് മേൽക്കൂര നിർമ്മിക്കുന്നത്. മടക്കിവെക്കാനും വീണ്ടും പൂർവസ്ഥിതിയിലാക്കാനും സാധിക്കുന്നതാണിത്. ഇറ്റലിയിൽ നിന്ന് കൂട്ടിയോജിപ്പിച്ച ശേഷം ഖത്തറിലേക്ക് കപ്പൽമാർഗമാണ് മേൽക്കൂര എത്തിക്കുക. 1400 ഭാഗങ്ങൾ ചേർത്താണ് മേൽക്കൂര നിർമ്മിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് പരീക്ഷണാർഥം രാജ്യാന്തര തലത്തിലുള്ള സൗഹൃദമത്സരങ്ങൾ, ടെസ്റ്റ് മാച്ചുകൾ എന്നിവ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്നും സർറാ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളും ക്വാർട്ടർ ഫൈനൽ മത്സരങ്ങളുമാണ് വക്റ സ്റ്റേഡിയത്തിൽ നടക്കുന്നത്. 2016 മാർച്ചിൽ അന്തരിച്ച സഹ അൽ ഹദീദിെൻറ അവസാനത്തെ പ്രധാനപ്പെട്ട ഡിസൈൻ കൂടിയാണ് വക്റ സ്റ്റേഡിയത്തിേൻറത്. ചൈനയിലെ ഗാങ്ഷൂ ഒപേറ ഹൗസ്, ബെർഗിസെൽ സകീ ജംപ്, ലണ്ടൻ ഒളിംപിക്സിലെ അക്വാറ്റിക് സെൻറർ തുടങ്ങിയവ സഹ അൽ ഹദീദിെൻറ പ്രധാനപ്പെട്ട സൃഷ്ടികളിൽപെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.