ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി - ശൈഖ അസ്മ ആൽഥാനി - അമൽ മുഹമ്മദ് - ഹനൂഫ് ആൽഥാനി
സ്ത്രീശാക്തീകരണവും തുല്യതയും ഖത്തറിന് വെറും വാക്കല്ല. ഭരണ-മന്ത്രിതലം മുതൽ ഉദ്യോഗസ്ഥതലത്തിലും ബിസിനസ്, കായിക, സാംസ്കാരിക മേഖലകളിലുമെല്ലാമുണ്ട് ഖത്തറിന്റെ പെൺകരുത്ത്. അടുത്തിടെയാണ് ലോകത്തെ സ്ത്രീയാത്രികർക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന പെരുമ ദോഹയെ തേടിയെത്തിയത്. വനിതകൾക്ക് നൽകുന്ന പരിഗണനയിലും ആദരവിലും ഖത്തർ ലോകത്തിന് മാതൃകയാണ്.
വനിതദിനത്തിൽ പെൺമഹിമയെ വിലയിരുത്തുകയാണ് പ്രവാസിക വനിതകൾ.....
ജർമനിയിൽ ലോകത്തെ ഏറ്റവും വലിയ ട്രയാത്ലൺ ചാമ്പ്യൻഷിപ്പായ ഹാംബർഗ് ട്രയാത്ലൺ വിജയകരമായി ഫിനിഷ് ചെയ്ത ഖത്തരി വനിത. ഖത്തർ ഫൗണ്ടേഷൻ വൈസ്ചെയർപേഴ്സൻ, സി.ഇ.ഒ ഉൾപ്പെടെയുള്ള നേതൃപദവി വഹിക്കുന്നതിനിടെയാണ് രാജ്യത്തെ യുവതികൾക്കുകൂടി ആവേശംപകർന്ന് ശൈഖ ഹിന്ദിന്റെ കായികനേട്ടവും.
ഖത്തറിന്റെ പർവതാരോഹക. ദക്ഷിണ, ധ്രുവങ്ങൾ കീഴടക്കി വെന്നിക്കൊടി പറത്തിയ ശൈഖ അസ്മ അറബ് മണ്ണിലെ ഓരോ പെൺകുട്ടികൾക്കും പ്രചോദനമാണ്. കിളിമഞ്ചാരോ, അകോൺകാഗുവ, മൗണ്ട് എൽബ്രസ്, ലോബുഷെ, മനാസ്ലു, ധൗലഗിരി, അമധബ്ലാം, വിൻസൺ മാസിഫ് എന്നീ കൊടുമുടികൾ ഇതിനകം കാൽക്കീഴിലാക്കിക്കഴിഞ്ഞു.
ഷൂട്ടിൽ റേഞ്ചിലെ സൂപ്പർ താരമായി വളരുകയാണ് അമൽ മുഹമ്മദ്. കഴിഞ്ഞ ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെങ്കലവും നേടിയ താരം, കായിക ഖത്തറിന്റെ ഭാവിവാഗ്ദാനവുമാണ്.
കഴിഞ്ഞ ലണ്ടൻ മാരത്തണിൽ ഒമ്പതു വിഭാഗങ്ങളിലായി ദേശീയ റെക്കോഡുകൾ തിരുത്തിയെഴുതിയാണ് ശൈഖ ഹനൂഫ് ബിൻത് ഥാനി ആൽഥാനി ഫിനിഷ്ചെയ്തത്. ഖത്തരി വനിതകളുടെ പുതിയ നാഴികക്കല്ല് എന്നായിരുന്നു നേട്ടത്തേ ഒളിമ്പിക് കമ്മിറ്റി വിശേഷിപ്പിച്ചത്. അഞ്ച് കി.മീ, 10 കി.മി, 15 കി.മി, ഹാഫ് മാരത്തൺ, 10 മൈൽ, 30 കി.മി, മാരത്തൺ എന്നിവയിൽ ദേശീയ റെക്കോഡ് കുറിച്ചായിരുന്നു ഫിനിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.