????? ?????

ചാലിയാർ സ്പോർട്സ് ഫെസ്​റ്റ്​: ടിൻറു ലൂക്ക മുഖ്യാതിഥി

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ അൽവക്​റ സ്പോർട്സ് ക്ലബിൽ നടക്കുന്ന ആറാമത് ചാലിയാർ സ്പോർട്സ് ഫെസ്​റ്റിൽ മുഖ് യാതിഥിയായി ഒളിമ്പ്യൻ ടിൻറു ലൂക്ക പങ്കെടുക്കും. ഫെബ്രുവരി 11ന്​ രാവിലെ ഏഴു മണിക്ക് സ്പോർട്സ് ഫെസ്​റ്റ്​ തുടങ്ങ ും. 24 പഞ്ചായത്തുകൾ അണിനിരക്കുന്ന മാർച്ച്പാസ്​റ്റിൽ ടിൻറുലൂക്ക സല്യൂട്ട്​ സ്വീകരിക്കും.

സ്പോർട്സ് ഫെസ്​റ്റ്​ഉദ്ഘാടനവും നിർവഹിക്കും. അർജുന അവാർഡ് ജേതാവായ ടിൻറു ലൂക്ക 2008, 2012 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്​ലറ്റിക് മീറ്റ്, കോമൺ വെൽത്ത് ഗെയിംസ് ഉൾപ്പെടെ നിരവധി മീറ്റുകളിൽ ഇന്ത്യക്കായി മെഡലുകൾ നേടിയിട്ടുണ്ട്.

കൗൺസിൽ യോഗത്തിൽ പ്രസിഡൻറ്​ അബ്​ദുൽ ലത്തീഫ് ഫറോക്ക്​, ജനറൽ സെക്രട്ടറി സമീൽ അബ്്ദുൽ വാഹിദ് ചാലിയം, ട്രഷറർ കേശവ്ദാസ് നിലമ്പൂർ, വി.സി മഷ്ഹൂദ് തിരുത്തിയാട്, ഷൗക്കത്തലി ടി.എ.ജെ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - sports fest-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.