ദോ​​​ഹ: ഉ​​​റ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ചി​​​കി​​​ത്സ കേ​​​ന്ദ്ര​​​വു​​​മാ​​​യി ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ (എ​​​ച്ച്.​​​എം.​​​സി). മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ലെ ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മ​​​ല്ലാ​​​ത്ത ഉ​​​റ​​​ക്ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​ത്യേ​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ്ലീ​​​പ്പ് ഹെ​​​ൽ​​​ത്ത് ക്ലി​​​നി​​​ക് ആ​​​രം​​​ഭി​​​ച്ചു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യോ ആ​​​വ​​​ർ​​​ത്തി​​​ച്ചോ ഉ​​​ണ്ടാ​​​കു​​​ന്ന ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ, ഉ​​​റ​​​ങ്ങാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ട്, ഉ​​​റ​​​ക്കം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത്, പ​​​ക​​​ൽ സ​​​മ​​​യ​​​ത്തെ അ​​​മി​​​ത​​​മാ​​​യ ഉ​​​റ​​​ക്കം, ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ഉ​​​റ​​​ക്ക സ​​​മ​​​യ​​​ക്ര​​​മം, ഇ​​​ട​​​ക്കി​​​ടെ ഉ​​​ണ​​​രു​​​ന്ന​​​ത്, സ​​​മ്മ​​​ർ​​​ദം, ഉ​​​ത്ക​​​ണ്ഠ, മ​​​റ്റ് മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​റ​​​ക്ക പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ക്ലി​​​നി​​​ക്കി​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.

ഓ​​​രോ രോ​​​ഗി​​​യു​​​ടെ​​​യും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ചി​​​കി​​​ത്സ. ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ​​​യ്ക്കു​​​ള്ള കോ​​​ഗ്നി​​​റ്റീ​​​വ് ബി​​​ഹേ​​​വി​​​യ​​​റ​​​ൽ തെ​​​റാ​​​പ്പി, ഉ​​​റ​​​ക്ക ശീ​​​ല​​​ങ്ങ​​​ളു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണം, ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും.

സ്ലീ​​​പ്പ് മെ​​​ഡി​​​സി​​​ൻ, സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സ്ലീ​​​പ്പ് ഹെ​​​ൽ​​​ത്ത് ക്ലി​​​നി​​​ക് ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​ത്. പ്രൈ​​​മ​​​റി ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സെ​​​ന്റ​​​റു​​​ക​​​ൾ (പി.​​​എ​​​ച്ച്.​​​സി.​​​സി), എ​​​ച്ച്.​​​എം.​​​സി​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സ്പെ​​​ഷ്യാ​​​ലി​​​റ്റി ക്ലി​​​നി​​​ക്കു​​​ക​​​ൾ, സൈ​​​ക്യാ​​​ട്രി ക്ലി​​​നി​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ റ​​​ഫ​​​റ​​​ൽ വ​​​ഴി​​​യാ​​​ണ് സ്ലീ​​​പ്പ് ഹെ​​​ൽ​​​ത്ത് ക്ലി​​​നി​​​ക്കി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക.

Tags:    
News Summary - Special treatment for a good sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.