നിയമലംഘനം; റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി
ദോഹ: നിയമ ലംഘനങ്ങളെ തുടർന്ന് രാജ്യത്തെ രണ്ട് റിക്രൂട്ട്മെന്റ് ഓഫിസുകൾ അടച്ചുപൂട്ടാൻ ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. സ്പെഷൽ മാൻപവർ സപ്ലൈ റിക്രൂട്ട്മെന്റ്, റിവിയേര മാൻപവർ സപ്ലൈ റിക്രൂട്ട്മെന്റ് എന്നിവയുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. വിദേശത്ത് നിന്നുള്ള തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും പാലിക്കാത്തതിനെ തുടർന്നാണ് നടപടി. രാജ്യത്തെ തൊഴിൽ മേഖലയെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.