അ​ന​ധി​കൃ​ത വി​ൽ​പ്പ​ന; 150 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ദോ​ഹ: എ​ക്‌​സൈ​സ് -നി​കു​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. രാ​ജ്യ​ത്തെ വി​വി​ധ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 150 കി​ലോ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​വി​ധ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അം​ഗീ​കൃ​ത നി​കു​തി സ്റ്റാ​മ്പു​ക​ളി​ല്ലാ​തെ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന, അ​നു​മ​തി​യി​ല്ലാ​ത്ത എ​ക്‌​സൈ​സ് ച​ര​ക്കു​ക​ൾ കൈ​വ​ശം വെ​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാണ് ക​ണ്ടെ​ത്തിയത്. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത വ്യാ​പാ​ര​വും നി​കു​തി വെ​ട്ടി​പ്പും ത​ട​യു​ന്ന​തി​നു​ള്ള ശ്രമങ്ങളു​ടെ ഭാ​ഗ​മാ​യാ​യിരുന്നു പ​രി​ശോ​ധ​ന. നി​യ​മ​ലം​ഘ​നം നടത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി​യു​ടെ ആ​ന്റി -ടാ​ക്സ് ഇ​വേ​ഷ​ൻ ടീം ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​രും നി​കു​തി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Qatar Tobacco Seizure Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.