Posted On
date_range Updated On
date_range അൽ ഖോറിൽ സ്പെഷൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച
ദോഹ: അൽ ഖോർ മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ കോൺസുലാർ, പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസി, അപെക്സ് സംഘടനയായ ഐ.സി.ബി.എഫുമായി ചേർന്ന് സ്പെഷൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ച 12 വരെ അൽ ഖോർ ഹാർബറിന് എതിർവശം ബിൽഡിങ് നമ്പർ 22ൽ കോർ ബേ റെസിഡൻസിയിലാണ് ക്യാമ്പ്. ഖത്തറിന്റെ വടക്കൻ മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസി സേവനങ്ങൾ അരികിലെത്തിക്കുന്നതാണ് പ്രത്യേക ക്യാമ്പ്. അപേക്ഷഫോറം പൂരിപ്പിക്കാൻ രാവിലെ ഒമ്പതു മുതൽ സൗകര്യം ഉണ്ടായിരിക്കും. സേവനം ആവശ്യമുള്ളവർ മതിയായ രേഖകളുടെ പകർപ്പ് കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.