Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രി -സിറിയൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ ശൈബാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. സിറിയയിലെ നിലവിലെ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
സിറിയയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും പൂർണ്ണമായി പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സിറിയയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും രാജ്യത്ത് സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.