ക്യു.എസ്.എഫ്.എ പാഡൽ ടൂർണമെന്റ് നവം. 8 മുതൽ

ദോഹ: ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ' (ക്യു.എസ്.എഫ്.എ) സംഘടിപ്പിക്കുമെന്ന പാഡൽ ടൂർണമെന്റ് നവംബർ 8 മുതൽ 10 വരെ അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിലെ പ്ലാറ്റിനം പാഡൽ കോർട്ടിൽ നടക്കും. ടൂർണമെന്റിൽ 16 വയസ്സോ അതിനു മുകളിലോ പ്രയാമുള്ള പുരുഷന്മാർക്ക് പങ്കെടുക്കാം.

ഖത്തറിൽ പാഡൽ കായികയിനത്തിനുള്ള വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്തും യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടും ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ക്യു.എസ്.എഫ്.എ മൊബൈൽ ആപ്പ് രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച ടൂർണമെന്റുകളുടെ വിജയവും ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന താൽപര്യവും മികച്ച സംഘാടനത്തോടെ പുതിയൊരു പതിപ്പ് ഒരുക്കാൻ പ്രചോദനമാകുന്നുവെന്ന് ക്യു.എസ്.എഫ്.എ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ദോസാരി പറഞ്ഞു.

Tags:    
News Summary - QSFA Padel Tournament from Nov. 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.