ദോഹ: മനുഷ്യാവകാശം സംരക്ഷിക്കുന്ന കാര്യത്തിൽ ഖത്തർ മുന്തിയ പരിഗണനയാണ് നൽകി വരുന്നതെന്ന് യൂറോപ്യൻ യൂനിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂനിയൻ സൗഹൃദ സമിതിയുടെ ഖത്തർ മനുഷ്യാവകാശ സമ്മേളനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്യൻ യൂനിയൻ പാർലമെൻറ് സമിതി അംഗങ്ങൾക്കും ഖത്തർ പ്രതിനിധികൾക്ക് പുറമെ രാജ്യാന്തര തലത്തിൽ തന്നെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി സംബന്ധിക്കുന്ന പ്രഗത്ഭരുമാണ് ഈ സമ്മേളനത്തിൽ സംബന്ധിച്ചത്. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ഖത്തറിൽ വലിയ പുരോഗതിയാണ് പ്രകടമാക്കുന്നതെന്ന് യൂറോപ്യൻ യൂനിയൻ സൗഹൃദ സമിതി അധ്യക്ഷയും പാർലമെൻ്റ് അംഗവുമായ റാമോനോ മാനിസക്കോ അഭിപ്രായപ്പെട്ടു. ഖത്തർ മനുഷ്യാവകാശ സമിതി ഇക്കാര്യത്തിൽ വലിയ സേവനമാണ് ചെയ്യുന്നതെന്ന് തങ്ങൾക്ക് ബോധ്യമായതായും അവർ അറിയിച്ചു.
തീവ്രവാദ സംഘടനകളെ തള്ളിപ്പറയുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ഖത്തറിെൻറ സമീപനം സന്തോഷകരമാണെന്ന് സമ്മളനത്തിൽ സംസാരിച്ച പാർലമെൻ്റ് അംഗം വിലാവിയോ മതോസോ അഭിപ്രായപ്പെട്ടു.
ഖത്തറിൽ മനുഷ്യാവകാശ ലംഘനങ്ങൾ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ദേശീയ മനുഷ്യാവകാശ സമിതി നടത്തി കൊണ്ടിരിക്കുന്നതെന്ന് സമിതി ചെയർമാൻ ഡോ.അലി ബിൻ സമീഖ് അൽമറി സമ്മേളനത്തിൽ വ്യക്തമാക്കി.
ഓരോ മനുഷ്യരുടെയും പ്രശ്നങ്ങളിലും ഇടപെടുകയും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബന്ധരാണെന്ന് അദ്ദേഹം അറിയിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടി പ്രത്യേക സംവിധാനം തന്നെ സ്ഥാപിച്ചിരിക്കുന്നു. കെട്ടിടങ്ങൾ, മാളുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ഇവർക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവരുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും ഗവൺമെൻറ് പ്രതിനിധികളെ ഉൾപ്പെടുത്തി ആറംഗ സന്നദ്ധ സമിതിക്ക് രൂപം നൽകിയതായി ഡോ. അലി അൽമറി വ്യക്തമാക്കി. ഈ സമിതി ഭിന്നശേഷിക്കാരുമായും അവരുടെ കുടുംബക്കാരുമായും കൂടിയിരിക്കും. പിന്നീട് പൊതു സമൂഹത്തിനെ ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനെ സംബന്ധിച്ച് ബോധ്യപ്പെടുത്തും. ഇത്തരത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളാണ് തങ്ങൾ നടത്തി വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.