ദോഹ: സ്നേഹമുള്ളവരുടെയും ഇഷ്ടം കൂടുന്നവരുടെയും ഒപ്പം പച്ചമനുഷ്യനായി കഴിയാനാണ് ആഗ്രഹമെന്ന് മലയാളത്തിെൻറ പ്രിയ ഗായകൻ ഷഹബാസ് അമൻ. മായാനദിയിലെ ‘മിഴിയിൽ നിന്നും’ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ അദ്ദേഹം കൂടുതൽ വിനയാന്വിതനാകുന്നു. ഇന്ന് വൈകുന്നേരം ആറുമുതൽ ദോഹ മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ‘ഡെസേർട്ട് ലൈറ്റ്സ്’ സംഗീതപരിപാടിക്കെത്തിയ അദ്ദേഹവുമായി നടത്തിയ സ്നേഹസംഭാഷണത്തിൽ നിന്ന്.
സിനിമയും സംഗീതവും...
സിനിമയെയും സംഗീത ജീവിതത്തെയും സമാന്തരമായി കൊണ്ടുപോവുകയാണ് ഞാൻ. ഒന്ന് മറ്റൊന്നിലേക്ക് കൂട്ടിക്കലർത്താനോ മാറ്റിപ്പണിയാനോ അല്ല 18 കൊല്ലമായി ശ്രമിക്കുന്നത്. തെൻറ സംഗീത പരിപാടികൾ ശ്രവിക്കുന്നവർക്ക് അത് മനസിലാക്കാനാകും. സിനിമാ ഗാനം വ്യത്യസ്തമായ ഒന്നാണ്, എന്നാൽ സംഗീതപരിപാടികളിൽ ഗാനങ്ങൾ സ്വതന്ത്രമായാണ് പാടുന്നത്. അവിടെ തനിക്ക് തേൻറതായ സ്വാതന്ത്ര്യമുണ്ട്. ആ പാട്ട് അങ്ങിനെയല്ലല്ലോ എന്ന് ഒരാൾക്കും പറയാനാകില്ല. പരിപാടികളിൽ പൂർണമായും ഗാനങ്ങളുെട തെരഞ്ഞെടുപ്പിനും അവതരണ രീതിക്കുമൊക്കെ പൂർണ സ്വാതന്ത്ര്യമുണ്ട്. ചില ഗാനം നന്നാകുന്നില്ലെന്ന് തോന്നിയാൽ ഇടക്കുവെച്ച് നിർത്തും. സദസിനോട് സംവദിച്ച് നിൽക്കേ ചിലപ്പോൾ ഗാനങ്ങൾ പകുതിയിൽ നിന്ന് പാടും. സിനിമയിലെ രീതി പൊതുപരിപാടികളിൽ കൊണ്ടുവരാറില്ല. അത്തരം രീതി, വേണമെങ്കിൽ വരും കാലങ്ങളിൽ പിന്തുടർന്നേക്കാം. രണ്ടും രണ്ട് സമാന്തരവഴികളിലൂടെയാണ് ഇപ്പോൾ പോകുന്നത്.
ഷഹബാസ് ടച്ച്...
18 വർഷമായി പാടിക്കൊണ്ടിരിക്കുന്ന ഗാനങ്ങൾ തന്നെയാണ് ഇപ്പോഴും പാടാറ്. എന്നാൽ ഒാരോ സംഗീതപരിപാടിയും വ്യത്യസ്തമാവുമെന്ന് ഉറപ്പുപറയാനാകും. ഇന്ന് പാടിയ പാട്ടുകൾ നാളെ പാടുേമ്പാൾ പുതിയതായിരിക്കും എന്ന് ഉറപ്പുണ്ട്. ഏതൊക്കെ പേരുകൾ സംഘാടകർ നൽകിയാലും ‘ഷഹബാസ് പാടുന്നു’ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. വർഷങ്ങളായി ഒപ്പമുള്ളവരാണ് തബലയടക്കമുള്ള ഉപകരണങ്ങൾ വായിക്കുന്നത്. അതിെൻറ സുഖം വേറെയാണ്.
ആസ്വാദകർ, പ്രവാസികൾ...
എെൻറ ആസ്വാദകർ അവരവരുടെ മേഖലയിൽ ആഴത്തിലുള്ള അറിവുള്ളവരാണ്. നന്നായി പുസ്തകം വായിക്കുന്നവർ അതിലുണ്ട്. ഇതുവെര ഒരു പുസ്തകവും വായിക്കാത്തവരുമുണ്ട്. സാധാരണക്കാരുണ്ട്. ഉന്നതരുണ്ട്. സ്വന്തം ജീവിതത്തെ വ്യത്യസ്തമായി കാണുന്ന, അതിൽ വിജയിച്ചവരാണ് എല്ലാ ആസ്വാദകരും. അതിനാൽ അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഒരു പാട്ട് കേട്ടുകളയാം എന്ന ലാഘവത്തോടെ ആരും ഷഹബാസിെൻറ പരിപാടിക്ക് എത്താറില്ല. ഉറക്കമൊഴിച്ച്, മണിക്കൂറുകൾ യാത്ര ചെയ്ത് എത്തുന്നവർ തന്നെയാണ് എെൻറ ആസ്വാദകർ.
2003 മുതൽ ഗൾഫിൽ പരിപാടികൾക്ക് എത്താറുണ്ട്. സ്വന്തം നാട് എന്ന ഒരു കരക്കും പ്രവാസം എന്ന മറുകരക്കും ഇടയിൽ പായുന്നയാളാണ് ഒാരോ പ്രവാസിയും. കൂടെ ടേപ്പ് റെക്കോർഡറിൽ മുഹമ്മദ് റഫിക്ക് ചെവിയോർത്ത് സംഗീതത്തെ അവൻ കൊണ്ടുനടക്കുന്നു. കരയില്ലാത്ത ഇരുകരകളിലുമായി ജീവിക്കുകയാണവൻ. സംഗീതത്തെ ഗൗരവമായാണ് പ്രവാസി കാണുന്നത്. പലകാലത്തെയും ആസ്വാദകർക്ക് മാറ്റമുണ്ട്. എന്നാൽ ആസ്വാദനമികവിന്, ആഴത്തിന് ഒരു കുറവും മാറ്റവുമില്ലെന്ന് പറയാനാകും.
സുഹൃത്തുക്കൾ, സഹപ്രവർത്തകർ...
ഒന്നും ഒൗദ്യോഗിക ചട്ടക്കൂടുകൾക്കകത്ത് നിന്ന് ചെയ്യാൻ തനിക്ക് സാധിക്കുന്നില്ല. സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ കാലാകാലങ്ങളായി ഇടപഴകുന്നതുപോലെത്തന്നെ എപ്പോഴും ചെയ്യണമെന്നാണ് ആഗ്രഹം. മറ്റൊരാളാകാൻ താൽപര്യമില്ല. പക്ഷേ പല ചടങ്ങുകളിലും ഇത് സാധ്യമാകണമെന്നില്ല. സ്വീകരണപരിപാടികൾ, അത് കൂടെ പഠിപ്പിച്ചവർ സംഘടിപ്പിക്കുേമ്പാഴും ഒൗദ്യോഗികമായി മാറുേമ്പാൾ പ്രയാസകരമാണ്. തെൻറ സുഹൃത്തുക്കൾ ഉന്നതരായ ആളുകൾ എത്തുേമ്പാൾ വേദിയിൽ നിന്ന് ഒഴിവാകേണ്ടിവരുന്നത് സഹിക്കാനാകില്ല.
സംസ്ഥാന അവാർഡ്,പുരസ്കാരങ്ങൾ...
പ്രവർത്തിക്കുന്ന മേഖലയിൽ പുരസ്കാരിതനാകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ ഇന്ന പാട്ടിന് പുരസ്കാരം കിട്ടുമെന്ന ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. ‘മായാനദി’യിലെ ഗാനത്തിന് സംസ്ഥാന അവാർഡ് കിട്ടി. അത് ആ സമയത്ത് കിട്ടിയത് നന്നായി എന്ന് മാത്രം. സിനിമാപ്രവർത്തനമേഖലയിൽ നല്ല നേരത്ത് പുരസ്കാരിതനായി എന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.