സോ​ഷ്യ​ൽ ഫോ​റം മ​ർ​ഖി​യ ​േബ്ലാ​ക്ക് നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണം

സോഷ്യൽ ഫോറം കൺവെൻഷനും സ്വീകരണവും

ദോഹ: ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഫാഷിസ്റ്റ് അതിക്രമം തുടരുമ്പോൾ, വനിതകളുൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് പ്രത്യാശ നൽകുന്നുണ്ടെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി. സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യൽ ഫോറം അംഗത്വം എടുത്ത പുതിയ പ്രവർത്തകർക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യൽ ഫോറം കേരള സെക്രട്ടറി ഷാജഹാൻ ആലുവ ഉദ്ഘാടനം ചെയ്തു. കൺവെൻഷനോടനുബന്ധിച്ച് സൈഫുദ്ദീൻ തലശ്ശേരി ഒരുക്കിയ ചരിത്ര കോളാഷ്, നജീബ് റഹ്മാൻ, സൈഫുദ്ദീൻ എന്നിവരുടെ ഗാനാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു. ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോർത്ത് മേഖല പ്രസിഡന്റ് ഫസൽ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവർ സംബന്ധിച്ചു. മർഖിയ ബ്ലോക്ക് പ്രസിഡന്റ്‌ അസ്സിം ഇബ്രാഹിം കൊടിയിൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി മുനീർ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമർപുന്നപ്ര നന്ദിയും പറഞ്ഞു.

Tags:    
News Summary - Social Forum Convention and Reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.