ദോഹ: ക്യുനെസ്റ്റിെൻറ നേതൃത്വത്തില്‍ നാളെ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ എം ഇ എസ് കെ ജി ഹാളില്‍ സ്നേഹസ്പര്‍ശം പരിപാടി നടക്കും. സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ കൗണ്‍സലറുമായ ഡോ. രജിത് കുമാര്‍ പരിപാടിയില്‍ പങ്കെടുക്കും. ക്യുനെസ്റ്റിെൻറ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്നേഹസ്പര്‍ശം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നിലവില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ പരിപാടിക്ക് റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ഖത്തര്‍ ചാപ്റ്ററാണ് ക്യുനെസ്റ്റ്.
നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആൻറ് റിസര്‍ച്ച് സെൻററെന്ന പേരില്‍ തുടങ്ങാനിരിക്കുന്ന പുതിയ സംരംഭവുമായി ബന്ധപ്പെട്ടാണ് ഡോ. രജിത് കുമാര്‍ ഖത്തറിലെ സ്നേഹസ്പര്‍ശം പരിപാടിക്കെത്തിയത്. കൊയിലാണ്ടി ഇന്ത്യയ്ക്ക് മര്‍പ്പിക്കുന്ന മികച്ച സംരംഭമായിരിക്കും 25 കോടി രൂപ മുതല്‍ മുടക്കുള്ള നെസ്റ്റ് ഇൻറര്‍നാഷണല്‍ അക്കാദമി ആൻറ് റിസര്‍ച്ച് സെന്ററെന്ന് സംഘാടകര്‍ പറഞ്ഞു. നാലേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനം ഉദ്ദേശിക്കുന്ന അക്കാദമി വിവിധ കേന്ദ്രങ്ങളില്‍ സാറ്റലൈറ്റ് സെൻററുകള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയിട്ടിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. രജിത് കുമാറിനോടൊപ്പം കെ.പി അഷറഫ്, എം.ടി ഹമീദ്, വി.പി ബഷീര്‍, എന്‍ എ അസീസ്, എം.വി മുസ്തഫ, ടി.കെ മുസ്തഫ, ഫൈസല്‍ മൂസ, എ സിറാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.