ഇന്ധനവിലയിൽ നേരിയ കുറവ്

ദോഹ: നവംബർ മാസത്തെ പെേട്രാൾ, ഡീസൽ വില ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. പ്രീമിയം, സൂപ്പർ പെേട്രാളിന് കഴിഞ്ഞ മാസത്തെ നിരക്കിൽനിന്ന്​ അഞ്ച്് ദിർഹം കുറച്ചാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസലിനും കഴിഞ്ഞ മാസത്തേതിനേക്കാൾ അഞ്ച് ദിർഹം കുറച്ചിട്ടുണ്ട്.

പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം േഗ്രഡ് പെേട്രാളിന് 1.20 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.25 റിയാലുമായിരിക്കും. ഡീസലിന് 1.10 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 1.15 റിയാൽ ആയിരുന്നു. സെപ്റ്റംബർ മാസത്തേതിൽനിന്ന്​ നേരിയ വർധനയോടെയാണ് ഒക്ടോബറിലെ വില നിശ്ചയിച്ചിരുന്നത്.

ആഗസ്​റ്റ് മാസത്തെ വിലയിൽ മാറ്റമില്ലാതെയാണ് സെപ്​റ്റംബറിലെ വില നിശ്ചയിച്ചിരുന്നത്. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്​റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT