സ്കൈഡൈവിങ് ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഖത്തർ ടീമിന്റെ പ്രകടനം
Posted On
date_range Updated On
date_range സ്കൈ ഡൈവിങ് ലോക ചാമ്പ്യൻഷിപ്: ഖത്തറിന് വെങ്കലം
ദോഹ: 12,000 അടിയിലും മുകളിൽനിന്ന് കാർമേഘക്കൂട്ടങ്ങൾക്കിടയിലൂടെ കൈകോർത്തും ഡൈവ്ചെയ്തും ത്രിമാന രൂപങ്ങൾ സൃഷ്ടിച്ചും പാറിപ്പറന്നിറങ്ങി ഖത്തർ മെഡലണിഞ്ഞു.
ഖത്തർ ടീം അംഗങ്ങൾ മെഡലുമായി
റഷ്യയിലെ കെമറോവിൽ നടക്കുന്ന സ്കൈഡൈവിങ് ലോകചാമ്പ്യൻഷിപ്പിലാണ് ഖത്തർ സ്കൈ ഡൈവേഴ്സിന്റെ വിസ്മയ പ്രകടനം. ഫോർവേ ഫോർമേഷൻ വിഭാഗത്തിലാണ് 160 പോയൻറ് സ്വന്തമാക്കിക്കൊണ്ട് ഖത്തർ ടീം മൂന്നാം സ്ഥാനത്തെത്തിയത്. ബെൽജിയം, അമേരിക്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.