ദോഹ: സിക വൈറസിെൻറ സാന്നിദ്ധ്യമുള്ള രാജ്യങ്ങളിലേക്ക് അവധിക്കാലം ചെലവഴിക്കാൻ യാത്ര പോകാനുദ്ദേശിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. സിക വൈറസിനെ കൂടാതെ, മലേറിയ, യെല്ലോ ഫീവർ, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ വൈറസ് പനി തുടങ്ങിയവയെല്ലാം അപകടകാരികളാണെന്നും ഇതിെൻറ പ്രാഥമിക ഉറവിടം കൊതുകിലൂടെയാണെന്നും എച്ച് എം സി വ്യക്തമാക്കി. പ്രതിരോധിക്കാവുന്ന രോഗങ്ങളാണ് ഇവ. എന്നാൽ മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ആവശ്യമായ മുൻകരുതലുകളെടുത്ത് വേണം യാത്രയെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. യാത്രാസംബന്ധമായി രോഗങ്ങൾ പിടിപെടുന്നതിൽ വ്യക്തിയും തെരഞ്ഞെടുക്കുന്ന സ്ഥലവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.
എല്ലാ വ്യക്തികൾക്കും എല്ലാ വാക്സിനേഷനുകളും എടുക്കേണ്ടതില്ല. വ്യക്തികളുടെ മെഡിക്കൽ ഹിസ്റ്ററിയും യാത്രാ ദൈർഘ്യവും സ്ഥലവും ഇതിൽ പ്രധാനമാണെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. അതേസമയം തന്നെ മലേറിയ, സിക പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ മരുന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമല്ലെന്നും അവർ ഓർമിപ്പിച്ചു.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് യാത്രാ സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടണം. കൊതുകിെൻറ കടിയിൽ നിന്നും രക്ഷ കിട്ടുന്നതിനായി ഫുൾ സ്ലീവ് ഷർട്ടും നീളം കൂടിയ ട്രൗസേഴ്സും ധരിക്കണമെന്നും ഇതോടൊപ്പം തന്നെ ആൻറി ഇൻസെക്ട് ക്രീം, കൊതുകിനെ പ്രതിരോധിക്കുന്ന വല എന്നിവയും ഉപയോഗിക്കണമെന്നും അവർ വ്യക്തമാക്കി.യാത്രയുടെ നാലാഴ്ച മുമ്പെങ്കിലും ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ട്രാവൽ ക്ലിനിക്കിൽ ബന്ധപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.