ദോഹ: അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കാൻ സിദ്റ ആംബുലൻസ് സർവീസ് സംവിധാനം നടപ്പാക്കുന്നു. കുട്ടികൾക്ക് അടിന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് നടപ്പാക്കാനും സിദ്റ പദ്ധതിയിടുന്നതായി മുതിർന്ന വൃത്തങ്ങൾ അറിയിച്ചു. ജൂലൈയിൽ കുട്ടികളുടെ അടിയന്തര ചികിത്സാ വകുപ്പും അർജൻറ് കെയർ ക്ലിനിക്കും ആരംഭിച്ചത് മുതൽ വി വിധ സൗകര്യങ്ങളും സംവിധാനങ്ങളും പരീക്ഷണാർഥത്തിൽ സിദ്റയിൽ പ്രവർത്തിപ്പിച്ചു വരുന്നുണ്ട്. അടിയന്തര വകുപ്പിെൻറ പ്രവർത്തനങ്ങൾ ലോക നിലവാരത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് ഖത്തറിെൻറ ആംബുലൻസ് സർവീസുമായി ഒരുമിച്ച് പ്രവർത്തിച്ചുവരികയാണെന്ന് സിദ്റ മെഡിസിൻ എമർജൻസി വിഭാഗം മേധാവി ഡോ. ഖാലിദ് അൽ അൻസാരി പറഞ്ഞു. ഈയടുത്തായി സിദ്റയുടെ കുട്ടികളുടെ അടിയന്തര വിഭാഗം ടീമംഗങ്ങൾ എയർലിഫ്റ്റ് പ്രവർത്തിപ്പി ക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങളിലേർപ്പെട്ടതായും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി.
പ്രാദേശിക ആവശ്യങ്ങൾ മനസ്സിലാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് സിദ്റയുടെ ലക്ഷ്യം. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കേഷൻ അലോകേഷൻ, സ്റ്റാഫ് റൊട്ടേഷൻസ് തുടങ്ങിയ പ ദ്ധതികളും സിദ്റ നടപ്പാക്കുന്നുണ്ട്.
ബോധക്ഷയം, ശ്വാസതടസ്സം, എല്ല് പൊട്ടുക തുടങ്ങിയ ഘട്ടങ്ങളിൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ചികിത്സാ വിഭാഗത്തിലെ ചികിത്സ തീർത്തും സൗജന്യമായിരിക്കുമെന്ന് സിദ്റ മെഡിസിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.