ഖത്തർ ടൂറിസം ചെയർമാൻ അക്​ബർ അൽ ബാകിർ

'ഷോപ്​ ഖത്തർ 2021' ഇന്നു​ മുതൽ

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ കാരണം ഒന്നര വർഷത്തിലേറെയായി മന്ദഗതിയിലായിരുന്ന വിപണിക്ക്​ ഉണർ​േവകാൻ ഒരു മാസം നീളുന്ന 'ഷോപ്​ ഖത്തർ 2021' ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ ഇന്നു തുടക്കം. രാജ്യത്തെ ചെറുകിട വ്യാപാര, ​വിനോദ, ഫാഷൻ, ​ഹോട്ടൽ മേഖലകളെ ഉൾപ്പെടുത്തിയാണ്​ ഖത്തർ ടൂറിസത്തിൻെറ നേതൃത്വത്തിൽ വൻ ഷോപ്പിങ്​ ഫെസ്​റ്റിന്​ തുടക്കം കുറിക്കുന്നത്​. ഒക്​ടോബർ 10 വരെ നീളുന്ന മേളയിൽ രാജ്യത്തെ പ്രമുഖ 15 വേദികളിലായാണ്​ സംഘടിപ്പിക്കുന്നത്​. 18 മാസത്തിനിടെ ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ മേളകൂടിയാണിത്​. ഹമദ്​ ഇൻറർനാഷനൽ വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ രാജ്യത്തെ വൻകിട സ്​ഥാപനങ്ങളും ഹോട്ടലുകളും മാളുകളും ഉൾപ്പെടെ നിരവധി വാണിജ്യ സ്​ഥാപനങ്ങൾ പ​ങ്കെടുക്കും. ഷോപ്പിങ്​ ഫെസ്​റ്റിവലിൻെറ ഭാഗമായി 90 ശതമാനം വരെ ഡിസ്​കൗണ്ട്​ ലഭിക്കുമെന്ന്​ ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ്​ സി.ഇ.ഒയുമായ അക്​ബർ അൽ ബാകിർ അറിയിച്ചു. 'ഖത്തർ ടൂറിസത്തിൻെറ വാർഷിക കലണ്ടറിലെ ഏറ്റവും പ്രധാന പരിപാടിയാണ്​ ഷോപ്​ ഖത്തർ ഫെസ്​റ്റിവൽ. ഫാഷൻ, വിനോദ, ചെറുകിട മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഫെസ്​റ്റിവൽ ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവമാവും നൽകുന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾക്കിടയിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ്​ പരിപാടി നടക്കുന്നത്​' -അൽ ബാകിർ അറിയിച്ചു. അൽ ഖോർ മാൾ, സിറ്റി സെൻറർ മാൾ, ദോഹ ഫെസ്​റ്റിവൽ സിറ്റി, എസ്​ദാൻ മാൾ അൽഖറാഫ, എസ്​ദാൻ മാൾ അൽ വക്റ, ഗലേറിയ മാൾ, ഗൾഫ്​ മാൾ, ഹയാത്​ പ്ലാസ, ലഗൂണ മാൾ, ലാൻഡ്​മാർക്​, മാൾ ഓഫ്​ ഖത്തർ, ദ പേൾ, വി​ല്ലാജിയോ മാൾ, ഖത്തർ ഡ്യൂട്ടി ഫ്രീ എന്നിവയാണ്​ റീ​ട്ടെയിൽ പങ്കാളികൾ.

ഓരോ 200 റിയാൽ ഷോപ്പിങ്ങിനും ലഭിക്കുന്ന കൂപ്പണിലൂടെ ഉപഭോക്താക്കൾക്ക്​ മികച്ച സമ്മാനങ്ങൾ നേടാനും അവസരമുണ്ടാവും. 10 ലക്ഷം റിയാലിൻെറ കാഷ്​പ്രൈസ്​ ഉൾപ്പെടെ 40 ലക്ഷത്തിൻെറ സമ്മാനങ്ങൾ കാത്തിരിക്കുന്നതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - ‘Shop Qatar 2021’ from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.