സമീഹ ജുനൈദിന്റെ കവിതാസമാഹാരമായ 'ഷീൽഡിങ് സൺഫ്ലവേഴ്സ് -ദി ജേണൽ ഓഫ് എ സ്റ്റാൾവാർട്ട്' പ്രകാശനം ചെയ്യുന്നു
ദോഹ: യുവ എഴുത്തുകാരി സമീഹ ജുനൈദിന്റെ പ്രചോദനാത്മകവും ഹൃദയസ്പർശിയുമായ കവിതകളുടെ സമാഹാരമായ 'ഷീൽഡിങ് സൺഫ്ലവേഴ്സ് -ദി ജേണൽ ഓഫ് എ സ്റ്റാൾവാർട്ട്' പ്രകാശനം ചെയ്തു. സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള മൂന്ന് അപെക്സ് ബോഡി പ്രസിഡന്റുമാരായഎ.പി. മണികണ്ഠൻ (ഇന്ത്യൻ കൾചറൽ സെന്റർ പ്രസി), ഷാനവാസ് ബാവ (ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസി), മുഹമ്മദ് താഹ (ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ പ്രസി) എന്നിവർ ചേർന്ന് പുസ്തക പ്രകാശനം നിർവഹിച്ചു. സമീഹ ജുനൈദിന്റെ മൂന്നാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.
സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടറും സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ പി.എൻ. ബാബുരാജൻ പുസ്തകത്തിന് എഴുതിയ അവതാരിക സമീർ മൂസ ചടങ്ങിൽ വായിച്ചു. സ്കിൽസ് ഡെവലപ്മെന്റ് സെന്ററിലെ വിദ്യാർഥികളായ നൈനിക, കവിനിഷ, സാൻവി ശ്രീജിത്ത് സമീഹയുടെ പുസ്തകത്തിലെ കവിതകൾ ആലപിച്ചു.
ഐ.സി.സി എം.സി അംഗം രാകേഷ് വാഗ്, ഔട്ട്റീച്ച് ഖത്തർ പ്രസിഡന്റ് അവിനാഷ് ഗെയ്കവാദ്,
ഹിബ നസ്റീൻ, ബി 2 ബി പ്രസിഡന്റും ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ, ഖത്തർ മെന്ററുമായ മൻസൂർ മൊയ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.