പയ്യന്നൂർ സൗഹൃദവേദി വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ
ദോഹ: പയ്യന്നൂർ സൗഹൃദവേദി ഖത്തർ ഘടകത്തിന്റെ വാർഷിക പൊതുയോഗം ഐ.സി.സി മുംബൈ ഹാളിൽ നടന്നു. പ്രസിഡന്റ് സതീശൻ കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.സി.വി. റോഷിത് വരവ് ചിലവ് റിപ്പോർട്ടും വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.സി. അനീഷ് ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ കൺവീനർ പി. ഗണേഷ് കണ്ണൂർ എയർപോർട്ടിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവിസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു.
തുടർന്ന് സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.കെ. ശ്രീജീവ് (പ്രസിഡന്റ്), എം.വി. പ്രശാന്ത് (ജനറൽ സെക്രട്ടറി), വിനീത് വിജയൻ (ട്രഷറർ), കെ.ആർ. അനൂപ് (ജനറൽ കൺവീനർ), മഞ്ജുഷ ഉല്ലാസ് (വനിതാ വിഭാഗം പ്രസിഡന്റ്), രേഖ ഷിജു (വനിതാ വിഭാഗം സെക്രട്ടറി), സംഗീത ശരത് (വനിതാ വിഭാഗം കൾച്ചറൽ സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്. 2026-27 ഭരണകാലത്തേക്കുള്ള ഉപദേശക കമ്മിറ്റി ചെയർമാനായി സതീശൻ കോളിയാട്ടിനെയും നിർവാഹക സമിതി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ഗിരീഷ് മാതമംഗലം സ്വാഗതവും ട്രഷറർ വിനീത് വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.