തുമാമയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ
വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ തുമാമയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ വാർഷികാഘോഷം 'ഫിയസ്റ്റ 2.0' വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. മാർച്ചിധ് സോങ്, വെൽക്കം ഡാൻസ്, തീം ഡാൻസ്, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, അറബിക് ഗാനങ്ങൾ, സംഗീത ശിൽപം തുടങ്ങിയ പരിപാടികൾ വാർഷികാഘോഷ പരിപാടിയെ വർണാഭമാക്കി. സീനിയർ പെൺകുട്ടികൾ അവതരിപ്പിച്ച 'ഗസ്സയുടെ വിലാപം' സംഗീത ശിൽപം ശ്രദ്ധേയമായിരുന്നു.
നോബ്ൾ സ്കൂൾ സെക്രട്ടറി ബഷീർ പുളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിറാജ് ഇരിട്ടി അധ്യക്ഷനായ ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നല്ലളം, എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ അജ്മൽ ജൗഹർ, ഗ്രീൻവുഡ് സ്കൂൾ പ്രിൻസിപ്പൽ അസ്മിത വാസ്തെ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മദനി, ശൈജൽ, സൈനബ, സുഹീദ, ജിഹാദ, അഹമ്മദ് ആദിൽ, ഷംല, അഫ്നിദ പുളിക്കൽ, ലുബ്ന, ഡോ. സൽമാനുൽ ഫാരിസ്, സഹദ് ഫാറൂഖി, അബ്ദുൽ അലി എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'മഷിത്തണ്ട്' സുവനീർ മുഹമ്മദ് അജ്മലിന് ആദ്യകോപ്പി കൈമാറി നൗഷാദ് മാഹി പ്രകാശനം ചെയ്തു. ഷാഹുൽ നന്മണ്ട മാഗസിൻ പരിചയപ്പെടുത്തി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും എം.ജി.എമ്മിന്റെയും ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർഥികളോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.