ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യബോധത്തോടെ സേവനവും എന്ന മുദ്രാവാക്യത്തിൽ ഐ.സി.ബി.എഫ് 54ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വകറ അൽ മഷാഫിലെ കിംസ് ഹെൽത്ത് കെയറിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി, ജനറൽ മെഡിസിൻ, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഡെന്റൽ സ്ക്രീനിങ് എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് റഷീദ് അഹമ്മദിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം.സി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ എന്നിവർ സംസാരിച്ചു. ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, ശങ്കർ ഗൗഡ്, എസ്. നീലാംബരി ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കിംസ് സാരഥികളായ നിഷാദ് (കോസ്റ്റൽ ഹോൾഡിങ്സ് സി.ഇ.ഒ), ശ്രീനാഥ് സാബു, ഡോ. സുപ്രകാശൻ സുകുമാരൻ, ഡോ. നൗഫൽ റിസ്വാൻ, മുഹമ്മദ് സുഹൈൽ, രാഹുൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.