ശൈഖ മൗസ ബിന്ത്
നാസര്‍
ഖത്തര്‍ ഫൗണ്ടേഷന് ചെയര്മാന് ശൈഖ മൗസ ബിന്ത് നാസറാണ്. ആഗോളതലത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിലൊരാളാണ് ശൈഖ മൗസ ബിന്ത് നാസര്‍. സിലാടെക്, എജുക്കേഷന്‍ എബൗ ഓള് എന്നിവയുടെയെല്ലാം നേതൃസ്ഥാനത്ത് ശൈഖ മൗസയാണ്. വിദ്യാഭ്യാസമേഖലയിൽ വൻമുന്നേറ്റം നടത്തുന്ന ഖത്തർ ഫൗണ്ടേഷെൻറ ചാലകശക്തിതന്നെ ശൈഖ മൗസയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ നിർണായകമായ പങ്കാണ് ശൈഖ മൗസ വഹിക്കുന്നത്. ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ സോഷ്യല്‍വര്‍ക്ക് ഫൗണ്ടേഷന്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഹമദ് മെഡിക്കല്‍ കോർപറേഷന്, പ്രൈമറി ഹെല്‍ത്ത്കെയര്‍ കോർപറേഷന്, നാഷനല്‍ കമിഷന് ഫോര്‍ എജുക്കേഷന്‍ കള്‍ച്ചര്‍ സയന്‍സ് ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് പലതിലും വനിതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.