പ്രമുഖ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് സുറൂര്‍ അന്തരിച്ചു

ദോഹ: പ്രമുഖ സിറിയന്‍ പണ്ഡിതനും ഏറെ കാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച് വരികയുമായിരുന്ന മുഹമ്മദ് സുറൂര്‍ സൈനുല്‍ ആബിദീന്‍ (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

സിറിയയില്‍ ഇസ് ലാമിക് ബ്രദര്‍ ഹുഡിന്‍റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്ന് പിന്നീട് നിന്ന് സൗദി അറേബ്യയിലേക്ക് തന്‍റെ പ്രവര്‍ത്തനം മാറ്റിയ മുഹമ്മദ് സുറൂര്‍, അല്‍ഖസീമില്‍ ഏറെകാലം അധ്യാപനം നടത്തുകയും ചെയ്തു. പിന്നീട് കുവൈത്തിലും തുടര്‍ന്ന് ബ്രിട്ടനിലും ഇസ് ലാമിക പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദോഹയിലായിരുന്നു താമസം. ഇസ് ലാമിക വിഷയങ്ങളില്‍ അഗാധമായ പരിജ്ഞാനമുണ്ടായിരുന്ന മുഹമ്മദ് സുറൂര്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്.

 

Tags:    
News Summary - sheikh mohammed suroor dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.