ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി

ശൈഖ് ഹമദ് ബിൻ ഖലീഫ അറബ് ഫുട്ബാൾ വൈസ് പ്രസിഡന്റ്

ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ദീർഘകാലം പ്രസിഡന്റുമായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയെ അറബ് ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ​ഏഷ്യൻ വൻകരയിലുള്ള അറബ് രാജ്യങ്ങളുടെ ഫുട്ബാൾ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റായാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.

സൗദി അറേബ്യയിലെ താഇഫിൽ നടന്ന അറബ് ഫുട്ബാൾ ഫെഡറേഷൻ ജനറൽ അസംബ്ലി യോഗത്തിലായിരുന്നു പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഖത്തർ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ സുവൈദി, ക്യൂ.എഫ്.എ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരി എന്നിവരും പ​ങ്കെടുത്തു. 

Tags:    
News Summary - Sheikh Hamad bin Khalifa is the Vice President of Arab Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.