?????????? ????? ?????????? ??????? ???????? ???????????? ??????????? ???????????????????

ഷവോമിയുടെ നാല് ഫോണുകൾ കൂടി ഇൻറർടെക് പുറത്തിറക്കി

ദോഹ: ഷാവോമിയുടെ നാല് പുതിയ സ്​മാർട്ട് ഫോണുകൾ ഖത്തറിലെ വിതരണക്കാരായ ഇൻറർടെക്ക്​ പുറത്തിറക്കി. ഷവോമിയുടെ റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 േപ്രാ, എം.ഐ 10, എം.ഐ നോട്ട് 10 ലൈറ്റ് എന്നീ ഫോണുകളാണ് കഴിഞ്ഞ ദിവസം ഖത്തർ വിപണിയിൽ പുറത്തിറക്കിയത്. നൂതന ഫീച്ചറുകൾ ഉൾപ്പെടുന്ന സ്​മാർട്ട് ഫോണുകളാണ് പുറത്തിറക്കിയത്. ഷവോമിയിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപന്നങ്ങൾ ഖത്തറിലെത്തിക്കുന്നതിന് കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ഇൻറർടെക് ശ്രമം തുടരുകയാണെന്നും കോവിഡ്–19 മഹാമാരിക്കാലത്തും ഉപഭോക്താക്കൾക്ക് സേവനങ്ങൾ സുരക്ഷിതമായി ഉറപ്പാക്കാൻ സാധിച്ചുവെന്നും ഇൻറർടെക് ഡിവിഷനൽ മാനേജർ അഷ്റഫ് എൻ കെ ചടങ്ങിൽ പറഞ്ഞു. 

ഷവോമി റീട്ടെയിൽ മാനേജർ ഫഹദ് മുഹമ്മദ്, െപ്രാഡക്ട് മാനേജർ ജഹാംഗീർ.കെ.പി, ഷാവോമി മാർക്കറ്റിംഗ് മാനേജർ യിങ് സൂ എന്നിവരും ലോഞ്ചിംഗ് ചടങ്ങിൽ സംബന്ധിച്ചു.റെഡ്മി നോട്ട് 9ന് 629 റിയാൽ മുതലാണ് വില. റെഡ്മി നോട്ട് 9 േപ്രാക്ക് 899 റിയാൽ മുതലാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്. എം.ഐ 10ന് 2599 റിയാലും എം.ഐ നോട്ട് 10 ലൈറ്റിന് 1199 റിയാലുമാണ് വില.

Tags:    
News Summary - shavomi-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.