ഡെനിസ് ഷപോലോവിനെ തോൽപിച്ച അർതർ റിൻഡെനെച്ചിന്‍റെ സർവ്
ദോഹ: ഒന്നാം സീഡും കിരീടം പ്രതീക്ഷയുമുള്ള ഡെനിഷ് ഷപോലോവിനെ അട്ടിമറിച്ച് ഫ്രാൻസിന്‍റെ അർതർ റിൻഡർനെച്ച് ഖത്തർ എക്സോൺ ഓപൺ ടെന്നിസ് സെമിയിൽ കടന്നു. വ്യാഴാഴ്ച ഖലീഫ ടെന്നിസ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അർതർ റിൻഡെനെച്ച് എതിരാളിയെ വീഴ്ത്തിയത്. സ്കോർ 6-4, 6-4. നിലവിലെ ചാമ്പ്യൻ ജോർജിയയുടെ നികോളോസ് ബസിലാഷ്വിലി മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലെ ജയത്തോടെ സെമിയിലെത്തി. ഹംഗറിയുടെ മർടോൺ ഫുക്സോവിചിനെതിരെ ആദ്യ സെറ്റിൽ 6-1ന് പിന്നിലായ ശേഷമായിരുന്നു ബസിലാഷ്വിലിയുടെ തിരിച്ചുവരവ്. സ്കോർ 1-6, 6-3, 7-5. വാശിയേറിയ മൂന്നാം സെറ്റിലെ ടൈബ്രേക്കർ കടമ്പ കടന്നാണ് ചാമ്പ്യൻ സെമിയിലേക്ക് മുന്നേറിയത്.
മറ്റൊരു ക്വാർട്ടറിൽ നാട്ടുകാരനായ ഡേവിഡോവിച് ഫൊകിനയെ തോൽപിച്ച് സ്പാനിഷുകാരൻ ബൗറ്റിസ്റ്റയും സെമിയിൽ പ്രവേശിച്ചു.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഡെനിസ് ഷപോലോവ് സഖ്യം ഫൈനലിൽ കടന്നു. അമേരിക്കയുടെ മകൻസി മക്ഡൊണാൾഡ്-നെതർലൻഡ്സിന്റെ ബോടിക് വാൻ സാൻഷപ് സഖ്യത്തെ തോൽപിച്ചാണ് ബൊപ്പണ്ണയും ഷപലോവും ഫൈനലിൽ കടന്നത്.സ്കോർ 6-4, 7-6.
മൂന്നാം സീഡായ വെസ്ലി കൂൾഹോഫ്- നീൽ കുപ്സ്കി സഖ്യമാണ് കലാശപ്പോരാട്ടത്തിൽ ബൊപ്പണ്ണയുടെയും സുഹൃത്തിന്‍റെയും എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.