ഉസ്മാൻ മാരാത്തിന് യൂത്ത് ഫോറം ഖത്തർ നൽകിയ യാത്രയയപ്പിൽ എം.ഐ. അസ്ലം തൗഫീഖ് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ പ്രവാസ കലാ സമൂഹത്തിന് നിരവധി ഓർമകൾ സമ്മാനിച്ച പ്രമുഖ കലാകാരൻ ഉസ്മാൻ മാരാത്തിന് യൂത്ത് ഫോറം ഖത്തർ യാത്രയയപ്പ് നൽകി. തിരക്കഥാകൃത്ത്, സംവിധായകൻ, നാടക രചയിതാവ് തുടങ്ങിയ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ ഉസ്മാൻ മാരാത്ത്, ജാക്സൻ യൂത്ത് ബസാർ എന്ന ചിത്രത്തിന്റെ പിന്നണിയിലെ പ്രധാനികൂടിയാണ്.
നക്ഷത്രങ്ങൾ കരയാറില്ല എന്ന ഡോക്യുഡ്രാമയിലൂടെയാണ് അദ്ദേഹം ദോഹയിൽ കൈമുദ്ര പതിപ്പിച്ചത്. ഇതിന്റെ രചനയും രംഗഭാഷ്യവുമൊരുക്കിയത് ഉസ്മാൻ മാരാത്ത് ആയിരുന്നു. ഈ ഡോക്യുഡ്രാമ 2012 മേയ് മാസത്തിൽ അരങ്ങിലെത്തിയിരുന്നു. കഴിഞ്ഞവർഷം ജൂലൈയിൽ ഇതിന്റെ ഒൺലൈൻ ആവിഷ്കാരവും പ്രേക്ഷകരിലേക്കെത്തി. തനിമ ഖത്തറും യൂത്ത് ഫോറം ഖത്തറുമാണ് ഡോക്യുഡ്രാമയുടെ ഒൺലൈൻ ആവിഷ്കാരത്തിന് പിന്നിൽ പ്രവർത്തിച്ചത്.
മതാർ ഖദീമിലെ യൂത്ത് ഫോറം കേന്ദ്ര ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേന്ദ്ര ആക്ടിങ് പ്രസിഡൻറ് എം.ഐ. അസ്ലം തൗഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അസ്ലം കെ.എ, ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി, കേന്ദ്രസമിതി അംഗങ്ങളായ ഹബീബ് റഹ്മാൻ, സൽമാൻ, മുഫീദ്, അഹ്മദ് അൻവർ, അബ്ദു ഷുക്കൂർ, നബീൽ കെ.സി എന്നിവർ സംസാരിച്ചു. യൂത്ത് ഫോറത്തിന്റെ സ്നേഹോപഹാരം എം.ഐ. അസ്ലം തൗഫീഖ് സമ്മാനിച്ചു. ഉസ്മാൻ മാരാത്ത് മറുപടി പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.