ക്യൂ.​ഇ.​ഇ.​ആ​ർ.​ഐ യ​ങ്​ ഇ​ന്നൊ​വേ​റ്റ​ർ അ​വാ​ർ​ഡ്​ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്​​ഥാ​നം നേ​ടി​യ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീം ​പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​റി​നൊ​പ്പം

എം.​ഇ.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ടാം സ്​​ഥാ​നം

ദോ​ഹ: യ​ങ്​ ഇ​ന്നൊ​വേ​റ്റ​ർ അ​വാ​ർ​ഡ്​ മ​ത്സ​ര​ത്തി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നു​ഗ്ര​ഹ്​ കൃ​ഷ്​​ണ ശ്രീ​ജി​ത്തും സാ​രം​ഗ്​ ഉ​പ്പ​മൂ​ച്ചി​ക്ക​ൽ ടീ​മി​ന്​ ര​ണ്ടാം സ്​​ഥാ​നം.

മ​രൂ​ഭൂ കാ​ല​വ​സ്​​ഥ​യി​ലെ സു​സ്​​ഥി​ര ഉൗ​ർ​ജ​വും പ​രി​സ്​​ഥി​തി​യും എ​ന്ന വി​ഷ​യ​ത്തി​ലെ രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ യ​ങ്​ ഇ​ന്നൊ​വേ​റ്റ​ർ അ​വാ​ർ​ഡ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ആ​റ്​ മു​ത​ൽ ഒ​മ്പ​ത്​ വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​നി​യ​ർ ലെ​വ​ൽ, 10-13 വ​യ​സ്സു​വ​രെ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ ലെ​വ​ൽ, 14-17 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കാ​യി സീ​നി​യ​ർ ലെ​വ​ൽ എ​ന്നീ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ട്​ സെ​ക്ഷ​നു​ക​ളി​ലാ​യി മ​ത്സ​രം ന​ട​ന്നു. 800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ഫൈ​ന​ലി​ൽ

അ​ഞ്ചു പേ​രാ​ണ്​ ഇ​ടം നേ​ടി​യ​ത്. അ​വ​രി​ൽ നി​ന്നാ​ണ്​ എം.​ഇ.​എ​സ്​ ടീം ​ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ടീ​മി​നെ ഒ​രു​ക്കി​യ കെ​മി​സ്​​ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഹ​ബീ​ബ്​ എ​സ്.​ റ​ഹ്​​മാ​നെ​യും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Second place for M.E.S. students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.