ദോഹ: ഉദരാര്‍ബുദ സ്ക്രീനിംഗ് ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോ ര്പറേഷന് അഖീല്‍ സാലിഹ് അല്‍ ജനാഹിയെ സ്ക്രീന്‍ ഫോര്‍ ലൈഫ് ബ്രാന്റ് അംബാസഡറായി നിയമ ിച്ചു. ശൈഖ ലീന ബിന്ത് നാസര്‍ ബിന്‍ ഖാലിദ് ആൽഥാനി, ഷെഫ് ആയിഷ അല്‍ തമിമി, ആദില്‍ അല്‍ അന്‍സാ രി തുടങ്ങി നിരവധി പ്രമുഖര്‍ കാമ്പയിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ ടി വിയിലും ഖുര്‍ആന്‍ കരീം റേഡിയോയിലും അവതാരകനും പ്രോഗ്രാം പ്രൊഡ്യൂസറുമാണ് അഖീല്‍ സാലിഹ് അല്‍ ജനാഹി. ഖത്തറില്‍ ജീവിക്കുന്ന എല്ലാവരും ശരിയായ സമയത്ത് ഉദരാര്‍ബുദ സ്ക്രീനിംഗ് നിര്‍വ്വഹിക്കണമെന്നും വളരെ പ്രധാനപ്പെട്ട ഈ കാര്യത്തിന് അഖീല്‍ സാലിഹ് അല്‍ ജനാഹിയെ ബ്രാന്റ് അംബാസഡറായി ലഭിച്ചതില്‍ ഏറെ സന്തുഷ്ടിയുണ്ടെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് സ്ക്രീനിംഗ് പ്രോഗ്രാംസ് മാനേജര്‍ ഡോ. ശൈഖ അബു ശൈഖ പറഞ്ഞു.
ഇത്തരമൊരു പ്രധാനപ്പെട്ട പരിപാടിയോട് സഹകരിക്കുന്നതും മാറ്റത്തിലേക്ക് വഴിതുറക്കുന്നതും തനിക്ക് അഭിമാനകരമാണെന്ന് അല്‍ ജനാഹി പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട് സ്ക്രീനിംഗ് നടപടി ക്രമങ്ങള്‍ക്ക് വിധേയനായ അദ്ദേഹം എല്ലാകാര്യങ്ങളും എളുപ്പവും വേഗത്തിലും സ്വകാര്യമായുമാണ് നിര്‍വ്വഹിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ രീതിയിലുള്ള മികച്ച ക്ലിനിക്കുകളും പ്രൊഫഷണല്‍ ജീവനക്കാരും അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ കാന്‍സര്‍ ആണ് ഉദരാര്‍ബുദം. അന്പതിനും 74നും ഇടയില്‍ പ്രായമുള്ളവരെ ഉദ്ദേശിച്ചാണ് സ്ക്രീനിംഗ് നടത്തുന്നത്. തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നല്ല സമീപനം സ്വീകരിക്കണമെന്നും പരിശോധനക്കും അപ്പോയ്ന്മെന്റിനും 8001112 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അല്‍ വക്റ, ലിബൈബ്, റൗദ അല്‍ ഖാഇല്‍ ഹെല്‍ത്ത് സെന്ററുകളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.