ഖത്തറിൽ സ്കൂളുകൾ തുറന്നു; 3.65 ലക്ഷം വിദ്യാർഥികളെ വ​രവേറ്റ് വിദ്യാലയങ്ങൾ

ദോഹ: വേനലവധിക്കാലത്തിനുശേഷം പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. രണ്ടു മാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്കൂളുകളും ഞായറാഴ്ചയോടെ പഠനത്തിരക്കുകളിലേക്ക് സജീവമായി. പുതിയ ആധ്യായന വർഷത്തെിനായി ഒരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾ, അധ്യാപകർ, ലൈസൻസ് ഉടമകൾ എന്നിവരെയും മന്ത്രാലയം അഭിനന്ദനിച്ചു. അധ്യായന വർഷാംരംഭത്തിനു മുന്നോടിയായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആഴ്ചകളോളം നീണ്ട ആസൂത്രണങ്ങളും തയാറെടുപ്പുകളും നടത്തിയിരുന്നു.

സ്കൂളുകളും കിൻഡർ ഗാർഡനുകളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലേക്ക് 3.65 ലക്ഷം വിദ്യാർഥികളാണ് തിരികെയെത്തിയത്. സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കമായിരുന്നു ഞായറാഴ്ചയെങ്കിൽ, ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷത്തിനിടയിലാണ് അവധിയും കഴിഞ്ഞ് ക്ലാസുകൾ ആരംഭിച്ചത്. എങ്കിലും, ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെ സ്കൂളുകൾ വിദ്യാർഥികളെ വ​രവേറ്റു. സമ്മാനങ്ങളും മധുരവും കളികളുമായി അധ്യാപകരും, സ്കൂൾ ജീവനക്കാരും വിദ്യാർഥികളെ സ്വാഗതം ചെയ്തു.

കനത്ത ചൂടിന്റെ വെല്ലുവിളിയിൽ എല്ലാ സ്കൂളുകളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സെപ്റ്റംബർ പിറന്നതോടെ വരും ദിവസങ്ങളിൽ ചൂട് കുറഞ്ഞു തുടങ്ങുമെന്ന ആ​ശ്വാസത്തിലാണ് വിദ്യാലയങ്ങൾ.കിൻഡർ ഗാർട്ടനുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 278 ഗവണ്മെന്റ് സ്കൂളുകളും 351 സ്വകാര്യ സ്കൂളുകളുമുണ്ട്. വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 1.37 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്.

സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 2.28 ലക്ഷമാണ്. ഈ വർഷം പൊതുമേഖലയിൽ പത്ത് പുതിയ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ 6,000 കൂട്ടികൾക്ക് പഠിക്കാനുള്ള അവരമൊരുങ്ങും. കൂടാതെ 1,124 പുതിയ അധ്യാപകരെയും നിയമിച്ചു. പുതിയ 11 സ്കൂളുകളുടെ നിർമാണം, 35 സ്കൂളുകളിൽ ക്ലാസ് മുറികൾ, 16 സ്കൂളുകളുടെ നവീകരണം, ഖത്തർ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മന്ത്രാലയത്തിന്റെ ഭാവി പദ്ധതികളാണ്. ​

സ്കൂൾ ആരംഭത്തിനുമുന്നോടിയായി കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ക്ലാസ് മുറികൾ, എയർ കണ്ടീഷനിങ്, കാഫ്റ്റീരിയകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തി ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിരുന്നു. ​സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗം പഠന സമയക്രമം, വിദ്യാർഥികളെ ക്ലാസ് മുറികളിലേക്ക് വിന്യസിക്കൽ, പാഠപുസ്തകങ്ങളുടെയും മറ്റു സാധനങ്ങളുടെയും വിതരണം എന്നിവ ഉറപ്പാക്കി. 2,510 സ്കൂൾ ബസുകൾ കുട്ടികൾക്കായി തയാറാക്കിയിട്ടുണ്ട്.

 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 190 മി​നി ബ​സു​ക​ളും തു​ട​ങ്ങി, ബ​സു​ക​ളു​ടെ എ​ണ്ണം 2,750 ആ​യി വി​ക​സി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ സ്കൂ​ൾ പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ് ഈ ​ത​യാ​റെ​ടു​പ്പു​ക​ളെ​ന്ന് ​വി​ദ്യാ​ഭ്യാ​സ കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ഹാ സ​യീ​ദ് അ​ൽ ഖാ​ഖ അ​ൽ റു​വൈ​ലി പ​റ​ഞ്ഞുഇ​സ്‍ലാ​മി​ക വി​ദ്യാ​ഭ്യാ​സം, അ​റ​ബി എ​ന്നി​വ​യി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യും ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ചും, സ്റ്റെം ​രീ​തി​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചും ദേ​ശീ​യ സ്വ​ത്വ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രാ​ധാ​നം ന​ൽ​കി​യു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ പാ​ഠ്യ​പ​ദ്ധ​തി ക​രി​ക്കു​ലം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക്യ.​എ​ൻ.​സി.​സി​യി​ൽ ന​ട​ന്ന ബാ​ക്ക് ടു ​സ്കൂ​ൾ പ​രി​പാ​ടി​യോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ത​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച​ത്.

Tags:    
News Summary - Schools reopen in Qatar; 3.65 lakh students enrolled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.