ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്​ഥർ സ്വകാര്യ സ്​കൂളുകൾ സന്ദർശിക്കുന്നു

സ്​കൂളുകൾ തുറന്നു; തയാറെടുത്ത്​ അധ്യാപകർ

ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്​ മുന്നോടിയായി ദോഹ ഐഡിയൽ ഇന്ത്യൻ സ്​കൂളിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ്​ നടത്തി.

രണ്ടു ദിവസങ്ങളിലായി നടന്ന വെബിനാറിൽ അധ്യാപനം-പഠന രീതികൾ, ഭാവി ക്ലാസ്​ റൂം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്​ധർ പരിശീലന ക്ലാസുകൾ നയിച്ചു. വിദ്യാഭ്യാസ വിദഗ്​ധനും ന്യൂഡൽഹി പ്രൂഡൻസ്​ ഗ്രൂപ് ഓഫ്​ സ്​കൂൾ ഡയറക്​ടർ പ്രിൻസിപ്പൽ ഡോ. സി.ബി. മിശ്ര, ഡി.എൽ.എഫ്​ ഫൗണ്ടേഷൻ സ്​കൂൾ ചെയർപേഴ്​സൻ ഡോ. അമീറ്റ മുല്ല വത്തൽ എന്നിവർ സംസാരിച്ചു.

10​, 12​ ക്ലാസുകളിലെ സി.ബി.എസ്​.ഇയുടെ പുതിയ പരീക്ഷാ സംവിധാനത്തെ കുറിച്ച്​ ഐഡിയൽ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ സെയ്​ദ്​ ഷൗക്കത്തലി വിശദീകരിച്ചു. അൻവർ സാദത്ത്​ സ്വാഗതവും സാജിദ്​ ഷമീം നന്ദിയും പറഞ്ഞു. അസി. ഹെഡ്​മിസ്​ട്രസ്​ ഖദീജ ടി.സി ​പരിപാടി നിയന്ത്രിച്ചു.

ശാന്തിനികേതൻ സ്​കൂൾ

ദോഹ: പുതിയ അധ്യായനവർഷത്തിന്​ മുന്നോടിയായി ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിലെ അധ്യാപകർക്കായി പ്രത്യേക പരിശീലന ക്യാമ്പ്​ സംഘടിപ്പിച്ചു. 'പഠിതാക്കൾക്കായി കരുതൽ' എന്ന പ്രമേയത്തിലായിരുന്നു രണ്ടുദിവസത്തെ പരിശീലന ​ക്യാമ്പ്​ നടത്തിയത്​.

വിദ്യാർഥികളുടെ പഠന രീതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിലായി നടന്ന ക്യാമ്പുകളിൽ വൈസ്​ പ്രിൻസിപ്പൽ ഡുഡ്​ലി കോണോർ, സെയ്​ദ്​ മിറാജ്​, ബുഷറ പി.കെ, മാത്യൂ, മെഹ്​ജബിൻ, ബിൽകീസ്​ നിസാർ, ജുവൈരിയ, നാസിയ സലീം, നാസിയ തഹ്​സിൻ, മെഹക്​ ലതീഫ് എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു ദിവസത്തെ സജീവ ക്യാമ്പിൽ ആവേശത്തോടെ പ​ങ്കെടുത്ത അധ്യാപകരെയും ക്ലാസ്​ നയിച്ചവരെയും പ്രിൻസിപ്പൽ ഡോ. സുഭാഷ്​ നായർ അഭിനന്ദിച്ചു.

Tags:    
News Summary - Schools open; Teachers preparing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.