ആസ്പയറിൽ നടന്ന സ്കൂൾ ഒളിമ്പിക് പ്രോഗ്രാം തൈക്വാൻഡോ മത്സരത്തിൽ മെഡൽ നേടിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
ദോഹ: ആസ്പയറിൽ നടന്ന സ്കൂൾ ഒളിമ്പിക് പ്രോഗ്രാം തൈക്വാൻഡോ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. ഖത്തറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥി ഹയാ ഇസ്സത്ത് സ്വർണവും ഏഴാം ക്ലാസ് വിദ്യാർഥികളായ ലൈഹ ഹയാൽ, അലീഷ സൈന എന്നിവർ വെള്ളി മെഡലും സ്വന്തമാക്കി. കൂടാതെ ഫൈഹ ഫാത്തിൻ (ഏഴാം ക്ലാസ്), യാര അഹമ്മദ് ഫഹദ് (ആറാം ക്ലാസ്), സംറ റാഷിദ് (എട്ടാം ക്ലാസ്), ഹയ മുഹമ്മദ് അസ്ലം (എട്ടാം ക്ലാസ്), നൗഷിൻ കാഷിഫ് (10ാം ക്ലാസ്), അഫ്ര സൈനബ് (ഒമ്പതാം ക്ലാസ്), ജിയ എൽസ (10ാം ക്ലാസ്), അസ്ലഹ ഫാത്തിമ (എട്ടാം ക്ലാസ്) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
അഭിമാനകരമായ നേട്ടത്തിൽ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിദ്യാർഥികളെ അഭിനന്ദിച്ചു. നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് വിദ്യാർഥികൾക്ക് മികച്ച നേട്ടം കൈവരിക്കാനായതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കോച്ചും ടീം ഇൻ ചാർജുമായ മറിയം സമീറിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.