ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പുതിയ പോർട്ടൽ വരുന്നു. സ്കൂളുകളിലെ എല്ലാ േഗ്രഡുകളിലേക്കുമുള്ള ലഭ്യമായ സീറ്റുകളും വെയ്റ്റിംഗ് ലിസ്റ്റിലെ വിദ്യാർഥികളുടെ എണ്ണവും പുതിയ ഒൺലൈൻ പോർട്ടൽ വഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പുതിയ പോർട്ടൽ ഉടൻ നിലവിൽ വരും. അതത് സ്കൂളുകൾ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകളുടെ മാർക്കടക്കം ഇതിൽ ലഭ്യമാവും. ഇതിനാൽ മാർക്ക് കുറഞ്ഞ കുട്ടികളെ പോലും ശുപാർശകളുടെ അടിസ്ഥാനത്തിലും മറ്റും പ്രവേശിപ്പിക്കുന്ന രീതിക്ക് മാറ്റം വരും. അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാനും സാധിക്കും.
ഇതിെൻറ സേവനം പരിചയപ്പെടുത്തുന്നതിനായി ൈപ്രവറ്റ് സ്കൂൾ ലൈസൻസസ് വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.
സ്കൂൾ പ്രവേശനനടപടിക്രമങ്ങളിലെ പിഴവുകൾ ഒഴിവാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനുമാണ് പുതിയ ഒാൺലൈൻ സേവനമെന്ന് മന്ത്രാലയത്തിന് കീഴിലെ ൈപ്രവറ്റ് സ്കൂൾ ലൈസൻസസ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഗാലി പറഞ്ഞു. ക്ലാസടിസ്ഥാനത്തിൽ ലഭ്യമായ സീറ്റുകൾ ഇതിലൂടെ അറിയാം. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂളുകൾക്ക് മന്ത്രാലയം നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനും പുതിയ ഒാൺലൈൻ സേവനം മൂലം കഴിയും. വിദ്യാർഥിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ വിദ്യാഭ്യാസ നിലവാരവും ഇതിൽ ലഭ്യമാകും.
കുട്ടികളുടെ പ്രവേശനത്തിന് നിലവിൽ പല സ്കൂളുകളിലും അപേക്ഷിക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്.യോഗ്യരായ കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കളുടെ മൊബൈലിലേക്ക് പുതിയ പോർട്ടർ വഴി ലഭിക്കും. വിദ്യാർഥി ഫീസ് അടക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഇതിനാൽ മറ്റ് സ്കൂളുകളിലെ സീറ്റുകൾ ഒഴിഞ്ഞതായും അറിയാം. രക്ഷിതാക്കൾക്ക് തുടർവിവരങ്ങൾ അന്വേഷിക്കാനും ഇതിലൂടെ സാധിക്കും. സ്കൂളുകളും കെ ജി സ്ഥാപനങ്ങളും പ്രവേശന അപേക്ഷകൾ പോർട്ടലിൽ എൻറർ ചെയ്യണം. വിദ്യാർഥിയുടെ ഇൻറർവ്യുവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ടെക്സ്റ്റ് മെസേജ് വഴി രക്ഷിതാക്കൾക്ക് അറിയുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.