കു​വൈ​ത്തി​നും ബ​ഹ്റൈ​നു​മെ​തി​രെ ഇ​റാ​െൻറ മി​സൈ​ലാ​ക്ര​മ​ണത്തിൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ സൗ​ദി അ​റേ​ബ്യ​യും ജി.​സി.​സി​യും

റി​യാ​ദ്: ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളാ​യ കു​വൈ​ത്തി​നും ബ​ഹ്റൈ​നു​മെ​തി​രെ ഇ​റാ​ൻ ന​ട​ത്തി​യ ന​ഗ്​​ന​മാ​യ പ​ര​മാ​ധി​കാ​ര ലം​ഘ​ന​ങ്ങ​ളെ​യും ക്രൂ​ര​മാ​യ മി​സൈ​ലാ​ക്ര​മ​ണ​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ​യും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലും (ജി.​സി.​സി) ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഈ ​വ​ഞ്ച​നാ​പ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് മി​സൈ​ലു​ക​ളാ​ണ് ഇ​റാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ തൊ​ടു​ത്ത​ത്.

എ​ന്നാ​ൽ കു​വൈ​ത്തി​െൻറ​യും ബ​ഹ്റൈ​െൻറ​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഈ ​മി​സൈ​ലു​ക​ളെ ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു. ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന മി​സൈ​ൽ അ​വ​ശി​ഷ്​​ട​ങ്ങ​ൾ വി​വി​ധ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ വ്യോ​മ​ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

ഇ​റാ​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കു​ന്ന​തി​നും മാ​ത്ര​മെ കാ​ര​ണ​മാ​കൂ എ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മി​ഡി​ലീ​സ്​​റ്റി​ൽ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​നാ​യി ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്, ബ​ഹ്റൈ​ൻ എ​ന്നീ സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളോ​ടു​ള്ള ശ​ക്ത​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച സൗ​ദി, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​വും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കൈ​ക്കൊ​ള്ളു​ന്ന എ​ല്ലാ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി​യും ഇ​റാ​െൻറ ശ​ത്രു​താ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളെ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും രാ​ജ്യ​ത്തി​െൻറ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള അ​വ​രു​ടെ വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ്യ​ത്തി​െൻറ തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ് ഈ ​അ​പ​ക​ട​ക​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത​തു​മാ​യ നീ​ക്കം. കു​വൈ​ത്തി​െൻറ​യും ബ​ഹ്റൈ​െൻറ​യും സു​ര​ക്ഷ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു​വാ​യ സു​ര​ക്ഷ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ സു​ര​ക്ഷ നീ​ക്ക​ങ്ങ​ൾ​ക്കും ജി.​സി.​സി ഒ​രേ മ​ന​സ്സോ​ടെ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Saudi Arabia, GCC Strongly Condemn Iran's Missile Attack on Kuwait and Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT