സംസ്കൃതി വക്ര യൂനിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സിയാദ് ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ സംസ്കൃതിയുടെ വക്ര യൂനിറ്റ് നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വക്ര ഏഷ്യൻ മെഡിക്കൽ സെന്റർ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 400ഓളം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
സൗജന്യ വൈദ്യ പരിശോധന, ഇ.സി.ജി, രക്തപരിശോധന, മരുന്നുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി നൽകി. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വക്ര യൂനിറ്റ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു.
സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, കേന്ദ്ര കമ്മിറ്റി അംഗം ഇ.എം. സുധീർ, ഏഷ്യൻ മെഡിക്കൽ സെന്റർ മാനേജർ റിനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും സുധീർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.