സംസ്കൃതി കളിക്കൂട്ടം പരിപാടിയിൽ ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് പങ്കെടുക്കുന്നു
ദോഹ: ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് സംസ്കൃതി ഖത്തർ സ്വീകരണം നൽകി. ഐ.സി.ബി.എഫ് കഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ സംസ്കൃതി കളിക്കൂട്ടം, മലയാളം മിഷൻ, സംസ്കൃതി ഖത്തർ ചാപ്റ്റർ കുട്ടികളോടൊപ്പം കൂടിയിരുത്തവും സംഘടിപ്പിച്ചു. കളിക്കൂട്ടം പ്രസിഡന്റ് ആദവ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ദേവനന്ദ അനുശോചന പ്രമേയവും ഗീതിക സ്വാഗതവും കളിക്കൂട്ടം ജോ.സെക്രട്ടറി സാന്റിനോ നന്ദിയും പറഞ്ഞു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ എന്നിവർ ചേർന്ന് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിനുള്ള സ്നേഹസമ്മാനം സമർപ്പിച്ചു. ലാസ ഇവന്റ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയതായിരുന്നു ജി.എസ്. പ്രദീപ്.
മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് വിജയികളായ ജോആൻ മെൽവിൻ, സൂര്യദർശ് ദിനേശൻ, അനാഹിര ബെൻസ്, എൽന സൂസൻ ജോബി, നിമ ഹന്ന ക്രിസ്റ്റീൻ, ജോവിത ആൻ ജിജോ, പ്രസംഗ മത്സരത്തിൽ വിജയികളായ ഏബെൽ ടിജു, ഇഷ സൂരജ്, ദുബൈയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സരവിജയി ജിയ മരിയ മിജു എന്നിവർക്ക് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.