സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഖത്തർ നാഷനൽ ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലഡ് ആൻഡ് പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഖത്തർ നാഷനൽ ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ ഖത്തർ നാഷനൽ ബ്ലഡ് ഡോണർ സെന്ററിൽ സംഘടിപ്പിച്ച ബ്ലഡ് ആൻഡ് പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് ഇന്ത്യൻ എംബസി ഖത്തർ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് എ. ടണ്ടാലെ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ഔപചാരിക തുടക്കം ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു. സംസ്കൃതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്കൃതി സോഷ്യൽ സർവിസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചമുതൽ ആരംഭിച്ച ക്യാമ്പിൽ സ്ത്രീകളടക്കം 250ലേറെ പേർ രജിസ്റ്റർ ചെയ്യുകയും 193 പേരോളം രക്തം നൽകുകയുമുണ്ടായി. ക്യാമ്പിൽ കുട്ടീസ് മെഡിക്കൽസ് സെന്ററിന്റെ സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, വിവിധ സൗജന്യ മെഡിക്കൽ സേവനങ്ങളും ഒരുക്കയിരിന്നു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായി.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം മിനി സിബി, സംസ്കൃതി മുൻ ജനറൽ സെക്രട്ടറി എ.കെ. ജലീൽ, കുട്ടീസ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് സിറിൽ മാത്യു, സംസ്കൃതി ട്രഷർ കെ.കെ. അപ്പു, സംസ്കൃതി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ബിജു പി. മംഗലം, നിതിൻ എസ്.ജി, അബുൽ അസീസ്, അർച്ചന ഓമനക്കുട്ടൻ, ശിഹാബ് തൂണേരി, സോൺ, യൂനിറ്റ്, വിവിധ സബ്കമ്മിറ്റി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. സംസ്കൃതി സാമൂഹിക സേവന വിഭാഗം കൺവീനർ സന്തോഷ് ഒ.കെ സ്വാഗതവും സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.