ലുലുവിൽ വിലക്കുറവിന്റെ മേള;‘10, 15, 20, 30’ റിയാൽ പ്രമോഷൻ ഇന്നു മുതൽ
ദോഹ: ഖത്തറിലെ ഉപഭോക്താക്കൾ ആവേശത്തോടെ കാത്തിരുന്ന ‘10, 15, 20, 30’ റിയാൽ ഷോപ്പിങ് പ്രമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്. 1500ലേറെ ഉൽപന്നങ്ങൾ, തുച്ഛമായ വിലയിൽ ഖത്തറിലെ എല്ലാ ഔട്ലറ്റുകളിലും ലഭ്യമാകുന്ന പ്രമോഷന് തിങ്കളാഴ്ച തുടക്കം കുറിക്കും. നവംബർ രണ്ടു വരെ നീളുന്ന പ്രത്യേക പ്രമോഷനിലൂടെ വിവിധ ഉൽപന്നങ്ങളുടെ വലിയ നിരയുമായാണ് ‘10, 15, 20, 30’ റിയാൽ പ്രമോഷന് ലുലുവിൽ തുടക്കം കുറിക്കുന്നത്. എല്ലാ വർഷങ്ങളിലും ഒരുക്കുന്ന ഈ പ്രമോഷൻ വിവിധ രാജ്യക്കാരായ ഖത്തറിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇരട്ടി വിലയുള്ള ഉൽപന്നങ്ങളാണ് 10 റിയാൽ മുതൽ 30 റിയാൽ വരെ നിരക്കുകളിൽ ലഭ്യമാകുന്നത്. നിത്യോപയോഗ വസ്തുക്കൾ മുതൽ വിശേഷപ്പെട്ടവ വരെ പ്രമോഷനിൽ ലഭ്യമാകും. ഓരോ വർഷങ്ങളിലും വിജയകരമായ മാറുന്ന ‘10, 15, 20, 30’ റിയാൽ പ്രമോഷൻ ഇത്തവണ കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ലുലു മാനേജ്മെന്റ് വക്താവ് അറിയിച്ചു. ബേക്കറി, ഹോട് ഫുഡ് വിഭാഗത്തിൽ അറബിക്, വെസ്റ്റേൺ, ചൈനീസ്, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങളുമായി ഓഫറുകളോടെ പ്രമോഷനിൽ പങ്കാളികളാകുന്നുണ്ട്.
ഇലക്ട്രോണിക്, ഡിജി ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘ഡീൽ ഓൺ വീൽസ്’ ഒക്ടോബർ 28 വരെ തുടരും. പ്രമോഷന്റെ ഭാഗമായി വിവിധ ബ്രാൻഡുകളുമായി ചേർന്ന് പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിച്ചു. 20 റിയാൽ നിരക്കിലെ ഫോഗ്, ഓസം ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന റാഫ്ൾ കൂപ്പൺ വഴി 50,000 റിയാൽ സമ്മാനത്തുകയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കാൻ അവസരമുണ്ട്. 30 റിയാലിന്റെ ‘റെക്കിറ്റ്’ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് റാഫ്ൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ 70,000 റിയാൽ മൂല്യമുള്ള ലുലു വൗച്ചറുകളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.