ദോഹ: സുരക്ഷ ശക്തമാക്കുന്നതിെൻറയും വിവിധ ഭീമൻ വികസന പദ്ധതികൾ ലക്ഷ്യത്തിലേക്കെത്തിക്കുന്നതി െൻറയും ഭാഗമായി 2018–2022 കാലയളവിലേക്കുള്ള പഞ്ചവത്സര നയത്തിന് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പ്രൗഢമായ ചടങ്ങിൽ പൊതു സുരക്ഷാ വകുപ്പ് അസി. ഡയ റക്ടർ ജനറൽ ബ്രിഗേഡിയർ നാസർ ജാബിർ അൽ നുഐമി, പ്ലാനിങ് ആൻഡ് ക്വാളിറ്റി വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹ്മാൻ മാജിദ് അൽ സുലൈതി തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പു കളുടെ തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള മന്ത്രാലയത്തിെൻറ പദ്ധതികളും നയങ്ങളും സംബന്ധിച്ച് ബ്രിഗേഡിയർ അബ്ദുൽ റഹ്മാൻ മാജിദ് അൽ സുലൈതി അവതരിപ്പിച്ചു. 2011–2016 കാലയളവിലെ പദ്ധതികളുടെ നേട്ടങ്ങളും ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു. ദേശീയ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിെൻറ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികൾ നടപ്പാക്കുകയാണ് പുതിയ പഞ്ചവത്സര പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖത്തറിെൻറ മഹത്തായ ലക്ഷ്യമായ വിഷൻ 2030 ലക്ഷ്യത്തിലേ ക്കെത്തിക്കാനുള്ള പ്രധാന പദ്ധതിയാണ് ദേശീയ വികസന നയം.
ലോകം മഹത്തായ പരിവർത്തനത്തിെൻറ ഘട്ടത്തിലെത്തി നിൽക്കെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കു കയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതോടൊപ്പം കുറ്റകൃത്യങ്ങളുടെ നിരക്ക് ഇനിയും കുറക്കുക കൂടി പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പെടുന്നു. ഈ രംഗത്ത് ഖത്തർ ആഭ്യന്തരമന്ത്രാലയം മേഖലയിലും രാജ്യാന്തര ത ലത്തിലും മുൻനിരയിലെത്തുക കൂടി ലക്ഷ്യമാണ്. 2022ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യ ൻഷിപ്പിെൻറ സുരക്ഷയും വർധിപ്പിക്കുന്നതും അടുത്ത അഞ്ച് വർഷത്തെ പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളി ലൊന്നാണ്. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ പദ്ധതിവൽകരിക്കപ്പെടുന്ന തിനും വിവിധ പരിപാടികളും മറ്റും ആവിഷ്കരിക്കുന്നതിനും അവ പ്രായോഗികവൽകരിക്കുന്നതിനും പുതിയ പഞ്ചവത്സര സ്ട്രാറ്റജി സഹായിക്കും. ഗൾഫ്, അറബ്, രാജ്യാന്തര തലങ്ങളിലെ മാറ്റങ്ങളോടുമുള്ള മത്സരക്ഷമ തയും പുതിയ പദ്ധതിക്കുണ്ട്.
മികച്ച സേവനങ്ങളും സുരക്ഷയും സ്ഥിരതയും പ്രദാനം ചെയ്യുന്നതിന് ആധുനിക സാങ്കേതികവിദ്യകളും സം വിധാനങ്ങളും ഉപയോഗിക്കുന്നതിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിന് പ്രത്യേക ഉൗന്നൽ നൽകിയിരിക്കുന്നു. വരും വർഷങ്ങളിൽ നടപ്പാക്കാനിരിക്കുന്ന 27 വിവിധ പദ്ധതികളും പരിപാടികളും അടങ്ങിയതാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ നയരേഖ.കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതോടൊപ്പം, സുരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മയക്കുമരുന്ന് പോലെയുള്ള നിരോധിത, ലഹരി വസ്തുക്കളിൽ നിന്നും സമൂഹ ത്തിന്സംരക്ഷണ വലയം തീർക്കുക, റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം വാഹനപകട നിരക്ക് കുറക്കുക, ദേശീയ ഇലക്േട്രാണിക് സുരക്ഷാ കവചം സ്ഥാപിക്കുക, മാനവിക കഴിവുകളും മികവുകളും വള ർത്തിക്കൊണ്ടുവരിക, സമൂഹവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, തീരദേശങ്ങളിലെ സുരക്ഷാമാ നദണ്ഡങ്ങൾ കർശനവും കാര്യക്ഷമവുമാക്കുക, രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയും 2018–2022 ലക്ഷ്യങ്ങളാണ്.
ആഭ്യന്തരമന്ത്രാലയത്തിെൻറ അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതുസുരക്ഷാ ജനറൽ ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി, സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല മുഹമ്മദ് അൽ സുവൈദി, ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽ ഖർജി, ലഹരി വിരുദ്ധ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് ഖലീഫ അൽ കുവാരി, പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ജന റൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അതീഖ്, ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി വ കുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഹുസൈൻ ഹസൻ അൽ ജാബിർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.