'സഫാരി വിൻ 50 മില്യൺ ക്ലബ് കാർഡ് പോയൻറ്സ്' മെഗാ പ്രമോഷൻ തുടങ്ങി

ദോഹ: സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ ഏറ്റവും പുതിയ മെഗാ പ്രമോഷനായ 'വിൻ 50 മില്യൺ മൈ സഫാരി ക്ലബ്കാർഡ് പോയൻറ്സ്​ മെഗാ പ്രമോഷൻ' തുടങ്ങി. ഏത് ഔട്ട്​ലെറ്റുകളിൽനിന്നും അമ്പത് റിയാലിന് പർച്ചേ​സ്​​ ചെയ്യുമ്പോൾ ലഭിക്കുന്ന ഇ–റാഫിൾ കൂപ്പൺ വഴി മൈ സഫാരി ക്ലബ് കാർഡിൽ രജിസ്​റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. 50 മില്യൺ മൈ സഫാരി ക്ലബ് കാർഡ് പോയൻറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.

മൊത്തം അഞ്ച് നറുക്കെടുപ്പുകളിൽ ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി 10000 ഖത്തർ റിയാൽ മൂല്യമുള്ള നാലുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ അഞ്ച്​ വിജയികൾക്ക് നൽകും. രണ്ടാം സമ്മാനമായി 7500 ഖത്തർ റിയാൽ മൂല്യമുള്ള മൂന്നുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ​ 10 വിജയികൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5000 ഖത്തർ റിയാൽ മൂല്യമുള്ള രണ്ടുലക്ഷം പോയൻറുകൾ​ 15 വിജയികൾക്ക് കിട്ടും. നാലാം സമ്മാനമായി 2500 റിയാലിെൻറ മൂല്യമുള്ള ഒരുലക്ഷം മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ​ 20 വിജയികൾക്ക് നൽകും. അഞ്ച് നറുക്കെടുപ്പുകളിലായി 250 ഭാഗ്യശാലികൾക്കായി 50 മില്യൺ ക്ലബ് കാർഡ് പോയൻറുകളാണ് ലഭിക്കുക.

ഓരോ നറുക്കെടുപ്പിലും 50 വിജയികളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ഓരോ നറുക്കെടുപ്പിലും രണ്ടര ലക്ഷം റിയാലിെൻറ പോയൻറുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു മില്യൺ ഖത്തർ റിയാൽ നൽകിക്കൊണ്ട്​ റീെട്ടയിൽ മേഖലയിൽ ചരിത്രം സൃഷ്​ടിച്ച സഫാരിയുടെ എല്ലാ പ്രമോഷനുകളെയും സ്വീകരിക്കുന്ന സഫാരി ഉപഭോക്താക്കൾ പുതിയ പ്രമോഷനെയും പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്​ സഫാരി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് കോഒാഡിനേറ്ററുമായ ഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - ‘Safari Win 50 Million Club Card Points’ Mega Promotion Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.