സ​ഫാ​രി മാ​ളി​ൽ ആ​രം​ഭി​ച്ച 10, 20, 30 പ്ര​മോ​ഷ​ൻ 

സഫാരി 10, 20, 30 പ്രമോഷന് തുടക്കം

ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണ് സഫാരി 10-20-30 പ്രമോഷൻ.

പഴവർഗങ്ങൾ പച്ചക്കറികൾ മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്ലറ്റുകളിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ടൈഡ് ഡിറ്റർജന്‍റ് പൗഡർ ഒന്നര കിലോ പാക്കറ്റ് 10 റിയാൽ, സെയ്റാ ചിക്കൻ ഗ്രില്ലർ 1300 ഗ്രാമിന് 10 റിയാൽ, റൊസാന ഇന്ത്യൻ ബസ്മതി അരി അഞ്ചു കിലോ പാക്കറ്റ് 20 റിയാൽ, ഹാമിൽടൺ ജ്യൂസർ ബ്ലെൻഡർ 30 റിയാൽ, കിച്ചൻ മെയ്ഡ് നാഷനൽ ഹോട്ട്സ്പോട്ട് മൂന്ന് പീസ് 30 റിയാൽ, ടെന്റോ അലുമിനിയം പ്രഷർ കുക്കർ മൂന്നു ലിറ്റർ 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.

വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്, ഡോണട്ട്സ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തിൽ ഫ്രഷ് ജാമുകൾ മറ്റു ചീസ് ഇനങ്ങൾക്കുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ൻ ചീസ്, റെഡ് ചെഡാർ ചീസ്, തൻമിഹ ബീഫ് മോർട്ടഡെല്ലാ, ലെമൺ പിക്കിൾ തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്.

വിവിധതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ് വിവിധ ഇനം ഐസ്ക്രീം, തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10, 20, 30 റിയാലിന് േഫ്രാസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നു. ഗ്രോസറി വിഭാഗത്തിൽ അനവധി സ്നാക്സും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളും നിരത്തിയിട്ടുണ്ട്. ഹൗസ് ഹോൾഡ്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ടോയ്സ്, ഗാർമെന്‍റ്സ് ആൻഡ് റെഡിമെയ്ഡ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച ബ്രാൻഡുകളിലെ ഉൽപന്നങ്ങളും പ്രമോഷനിൽ അവതരിപ്പിക്കുന്നു.

സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് ടൊയോട്ട ഫോർച്യൂണർ കാർ ആൻഡ് 2.5 കിലോ ഗോൾഡ് പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോർച്യൂണർ 2022 മോഡൽ കാറുകളും 2.5 കിലോ സ്വർണവും സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കുന്നു. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽനിന്നും വെറും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാൾക്കും ഈ മെഗാ സമ്മാനപദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.

Tags:    
News Summary - Safari 10, 20, 30 Promotion start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.