ദോഹ: സബാഹ് അൽ അഹ്മദ് ഇടനാഴിയിൽ പുതിയ പാലം നാളെ ഭാഗിക മായി ഗതാഗതത്തിനായി തുറക്കുമെന്ന് പബ്ലിക് വർക്സ് അതോ റിറ്റി അശ്ഗാൽ അറിയിച്ചു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് അൽ ലഖ്തയിലെ പുതിയ പാലമാണ് 850 മീറ്റർ നീളത്തിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. അൽ ലഖ്തയിൽനിന്ന് അൽ റയ്യാനിലേക്കുള്ള രണ്ട് വരിപ്പാതയാണ് ഗതാഗതയോഗ്യമാക്കുന്നത്. ആഗസ്റ്റ് രണ്ടു മുതൽ അൽ റയ്യാൻ ഭാഗത്തുനിന്ന് ലഖ്ത ഭാഗത്തേക്കുള്ള രണ്ട് വരിപ്പാതയും ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് അശ്ഗാൽ അറിയിച്ചിട്ടുണ്ട്. പുതിയ പാലം തുറക്കുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് ഏറെ ശമനമാകും.
കൂടാതെ, അൽ ഗറാഫയിൽനിന്നും ലഖ്തയിൽനിന്നും റയ്യാൻ, അൽ വഅബ് ഭാഗത്തേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാകുന്നതിനും പുതിയ ഗതാഗത പരിഷ്കാരം ഉപകാരപ്പെടും. 2020ലാണ് പാലം പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു. ഇരുദിശയിലേക്കും നാലു വരിപ്പാതകളാണ് പാലത്തിൽ നിർമിക്കുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതസമയം 60 ശതമാനം വരെ കുറയാനും സഹായകമാകും.
സബാഹ് അൽ അഹ്മദ് ഇടനാഴിയിലെ പ്രഥമ നാഴികക്കല്ലാണ് പുതിയ പാലം ഗതാഗതത്തിന് തുറക്കുന്നതോടെ പിന്നിടുന്നതെന്ന് േപ്രാജക്ട് എൻജിനീയർ അലി ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.