ഖത്തരി പൗരൻമാർക്ക് റഷ്യയിലേക്ക് ഇനി മുതൽ വിസ ആവശ്യമില്ല

ദോഹ: ഖത്തരീ പൗരൻമാർക്ക്  റഷ്യൻ ഫാർ ഈസ്റ്റ് പ്രദേശങ്ങളിലേക്ക്് യാത്ര ചെയ്യുന്നതിന് ഇനി മുതൽ വിസ ആവശ്യമില്ല. ഇത് സംബന്ധിച്ച് റഷ്യൻ പ്രധാനമന്ത്രി ദമെത്രി മെദ്വീദീവ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. സ്വദേശികൾക്ക് സീപോർട്ടിൽ നിന്ന് തന്നെ ഓൺ അറൈവൽ വിസ ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയടക്കം പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കും ഈ സംവിധാനത്തിലൂടെ ഇനി മുതൽ റഷ്യയുടെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും. ആറ് അറബി രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. നേരത്തെ ബിസ്നസ് വിസ, ടൂറിസ്റ്റ് വിസ എന്നീ ഇനങ്ങളിൽ ഉൾപ്പെടുത്ത വിസ അനുവദിക്കുന്ന സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇത് പാടെ ഒഴിക്കിയിരിക്കുകയാണ്. സൗദി അറബ്യേ, കുവൈത്ത്,  യു.എ.ഇ, ജപ്പാൻ, തുർക്കി അടക്കം പതിനെട്ട് രാജ്യങ്ങളാണ് ഈ പുതിയ പട്ടികയിൽ ഉള്ളത്.
Tags:    
News Summary - russian visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.